മലപ്പുറം : ജനങ്ങളെ കാത്തുരക്ഷിക്കണമെന്ന് പടച്ചോനോടാണ് പറയുന്നതെന്നും അല്ലാതെ സർക്കാർ നോക്കാൻ പോകുന്നില്ല എന്നും പി വി അൻവർ. നിലമ്പൂർ വഴിക്കടവിൽ പത്താം ക്ലാസ്സ് വിദ്യാര്‍ത്ഥി പന്നിക്കെണിയില്‍ നിന്നും ഷോക്കേറ്റ് മരിച്ച സംഭവം ഗൂഢാലോചനയാണെന്നുള്ള വനംമന്ത്രി ശശീന്ദ്രന്റെ പ്രസ്താവനക്കെതീരെയായിരുന്നു അൻവറിന്റെ ഈ പ്രതികരണം. സംഭവത്തിൽ സർക്കാരിനെ അൻവർ രൂക്ഷമായി വിമർശിച്ചു.പന്നിയെ കട്ടിൽ നിലനിർത്തേണ്ട ഉത്തരവാദിത്വം സർക്കാരിനല്ലേ എന്നും അൻവർ ചോദിച്ചു.
സർക്കാരിന്റെ ലക്ഷ്യം പശ്ചിമഘട്ടത്തിൽ നിന്ന് കർഷകരെ താഴെയിറക്കുക എന്നതാണെന്നും അൻവർ ആരോപിച്ചു. അതേസമയം മനുഷ്യ വന്യജീവി സംഘർഷം എന്ന ആര്യാടൻ ഷൗക്കത്തിന്റെ പരാമർശത്തിനെതിരെയും അൻവർ രംഗത്തെത്തിയിരുന്നു . ഷൗക്കത്തിന്റെ വാക്കുകൾ സർക്കാരിനെ പിന്തുണയ്ക്കുന്നതാണെന്നും അദ്ദേഹം പ്രസ്താവന പിൻവലിച്ച് മാപ്പ് പറയണമെന്നും അൻവർ ആവശ്യപ്പെട്ടു. ആയിരത്തിലധികം ആളുകൾ ഇവിടെ നേരത്തെ മരിച്ചു. അപ്പോഴൊന്നും ആരും വന്നില്ല. തെരെഞ്ഞടുപ്പ് ആയത് കൊണ്ടാണ് നേതാക്കൾ വരുന്നത്, എന്നും അൻവർ കൂട്ടിച്ചേർത്തു.






