Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

യുഎഇയിൽ മരിച്ച കുന്നംകുളം സ്വദേശിയുടെ മൃതദേഹം നാളെ നാട്ടിലെത്തും

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തൃശ്ശൂർ : യു.എ.ഇയിൽ അപ്രതീക്ഷിതമായി മരണപ്പെട്ട കുന്നംകുളം കാണിയാമ്പാൽ മേൽവീട്ടിൽ ദാമോദരന്റെ മകൻ ഷൈജു (മുത്തു) യുടെ മൃതദേഹം നാളെ പുലർച്ചെ നാട്ടിലെത്തും. നാളെ രാവിലെ 11 മണിക്ക് കാണിയാമ്പാൽ സ്വദേശിയായ വീട്ടിൽ വച്ച് സംസ്കാര ചടങ്ങുകൾ നടക്കും.

അബുദാബിയിൽ താമസിക്കുന്ന ഷൈജു ഇന്നലെ അൽഐനിലെ ഒരു സുഹൃത്തിനെ കാണാൻ പോകുന്ന വഴിയാണ് നെഞ്ചുവേദന അനുഭവപ്പെടുന്നത്. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. നടപടികൾ പൂർത്തിയാക്കി മൃതദേഹം ഇന്ന് രാത്രിയിൽ അബുദാബിയിൽ നിന്നും നാട്ടിലേക്ക് വിമാനമാർഗം അയക്കും.

നിരവധി ചെറുകഥകൾ രചിച്ചിട്ടുള്ള എഴുത്തുകാരനായിരുന്നു ഷൈജു. കഴിഞ്ഞ വർഷം കുന്നംകുളം കഥാ ക്ലബ് നടത്തിയ ചെറുകഥ മത്സരത്തിൽ അദ്ദേഹത്തിന്റെ ‘മധുര ചൂരൽ’ എന്ന കഥക്കാണ് സമ്മാനം ലഭിച്ചത്. ഭാര്യയും രണ്ട് പെൺമക്കളും മറ്റ് ബന്ധുക്കളും ദുഃഖത്തിലുണ്ട്.

Recent News

Advertisement
WhiteswanTV Footer