കോഴിക്കോട്: കോഴിക്കോട് വടകര സ്വദേശികളായ വിദ്യാർത്ഥികൾ പഠന ആവശ്യത്തിന് ബെംഗളൂരുവിലേക്ക് യാത്ര ചെയ്തു മടങ്ങുന്നതിനിടെ അപകടത്തിൽപ്പെട്ടു. ഹാസനിലെ അറയ്ക്കൽ ഗുഡ എന്ന സ്ഥലത്ത് വെച്ചാണ് ഇന്നലെ രാത്രി അപകടം നടന്നത്.
അപകടത്തിൽ പതിനഞ്ചോളം വിദ്യാർത്ഥികൾക്ക് പരിക്കേറ്റു. ആരുടെയും പരിക്ക് ഗുരുതരമല്ലാത്തതിനാൽ പ്രാഥമിക ചികിൽസയുടെയും പരിശോധനയുടെയും ശേഷം രാത്രി തന്നെ സംഘം മടങ്ങി.






