സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

ആപ്പിളിന്റെ വിവിധ ഉല്പന്നങ്ങളുമായി ബന്ധപ്പെട്ട് സുരക്ഷാ മുന്നറിയിപ്പ് പുറത്തിറക്കി കേന്ദ്രം

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ആപ്പിളിന്റെ വിവിധ ഉല്പന്നങ്ങളുമായി ബന്ധപ്പെട്ട് സുരക്ഷാ മുന്നറിയിപ്പ് പുറത്തിറക്കി കേന്ദ്ര സൈബര്‍ സുരക്ഷാ ഏജന്‍സിയായ കംപ്യൂട്ടര്‍ എമര്‍ജന്‍സി റെസ്‌പോണ്‍സ് ടീം (സേര്‍ട്ട്-ഇന്‍). ഒരു ഹാക്കര്‍ക്ക് ദൂരെ ഒരിടത്തിരുന്ന ആപ്പിള്‍ ഉപകരണങ്ങള്‍ ഹാക്ക് ചെയ്യാനും മാല്‍വെയറുകള്‍ പ്രവര്‍ത്തിപ്പിക്കാനും സാധിക്കുന്ന സുരക്ഷാ വീഴ്ചയാണ് കണ്ടെത്തിയത്.

17.4.1 വേര്‍ഷന് മുമ്പുള്ള ഐഒഎസ്, ഐപാഡ് ഒഎസുകളില്‍ പ്രവര്‍ത്തിക്കുന്ന ഐഫോണുകളേയും ഐപാഡുകളേയുമാണ് സുരക്ഷാവീഴ്ച ബാധിക്കുക. ഐഫോണ്‍ ടെന്‍എസ്, ഐപാഡ് പ്രോ 12.9 രണ്ടാം തലമുറ , ഐപാഡ് പ്രോ 10.5 ഇഞ്ച്, ഐപാഡ് പ്രോ 11 ഇഞ്ച് ഒന്നാം തലമുറ, ഐപാഡ് എയര്‍ ജെന്‍ 3, ഐപാഡ് ജെന്‍ 6 , ഐപാഡ് മിനി എന്നീ ഉപകരണങ്ങളിലും ഇവയ്ക്ക് ശേഷം വന്ന ഐപാഡ്, ഐഫോണ്‍ പതിപ്പുകളെയും സുരക്ഷാ വീഴ്ച ബാധിക്കും.

16.7.7 മുമ്പുള്ള ഐഒസ്, ഐപാഡ് ഒഎസ് വേര്‍ഷനുകളിലും ഈ സുരക്ഷാ പ്രശ്‌നമുണ്ട്. ഐഫോണ്‍ 8, ഐഫോണ്‍ 8 പ്ലസ്, ഐഫോണ്‍ ടെന്‍, ഐപാഡ് ജെന്‍ 5, ഐപാഡ് പ്രോ 9.7 ഇഞ്ച്, ഐപാഡ് പ്രോ 12.9 ഇഞ്ച് ജെന്‍ 1 എന്നിവയില്‍ ഈ ഒഎസ് ആയിരിക്കാം.

17.4.1 വേര്‍ഷന് മുമ്പുള്ള ആപ്പിള്‍ സഫാരിയേയും ഈ പ്രശ്‌നം ബാധിക്കും. മാക്ക് ഒഎസ് മോണ്ടറി, മാക് ഓഎസ് വെഞ്ചുറ എന്നിവയില്‍ ഇത് ലഭ്യമാണ്. മാക്ക് ഒസെ് വെഞ്ചുറ 13.6.6 ന് മുമ്പുള്ള പതിപ്പുകളെയും മാക് ഒഎസ് സോണോമ 14.4.1 ന് മുമ്പുള്ളവയെയും ഈ പ്രശ്‌നം ബാധിക്കും.

ആപ്പിള്‍ ഉപകരണങ്ങളിലെ ഈ സുരക്ഷാ വീഴ്ച ദുരുപയോഗം ചെയ്ത് ചില പ്രത്യേക ലിങ്കുകള്‍ സന്ദര്‍ശിക്കുന്നവരെ കബളിപ്പിച്ച് ഉപകരണങ്ങള്‍ ആക്രമിക്കാന്‍ ഹാക്കര്‍മാര്‍ക്ക് ഇതുവഴി സാധിക്കുമെന്ന് സേര്‍ട്ട്ഇന്‍ പറയുന്നു.

ഉപകരണങ്ങളിലെ സോഫ്റ്റ് വെയര്‍ സമയാസമയം അപ്‌ഡേറ്റ് ചെയ്യുക എന്നതാണ് ആദ്യം ചെയ്യേണ്ടത്. ഒപ്പം ആപ്ലിക്കേഷനുകളും അപ്‌ഡേറ്റ് ചെയ്യുക. ഒപ്പം ലിങ്കുകള്‍ സന്ദര്‍ശിക്കുമ്പോഴും പൊതു വൈഫൈ നെറ്റ് വര്‍ക്കുകളില്‍ ഉപകരണങ്ങള്‍ ബന്ധിപ്പിക്കുമ്പോഴും ശ്രദ്ധിക്കണം. ടു ഫാക്ടര്‍ ഒതന്റിക്കേഷന്‍ അക്കൗണ്ടുകളിലും ഉപകരണങ്ങളിലും സുരക്ഷയ്ക്കായി ഉപയോഗിക്കാം

Tags :

Recent News

Advertisement