സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

‘ലോകം മുഴുവന്‍ കാവി അണിയുന്ന ദിനം വരും’: യോഗി ആദിത്യനാഥ്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

മുഗള്‍ രാജാക്കന്മാരുടെ കാലത്ത് സ്ഥാപിക്കപ്പെട്ട ഷാഹി ജുമാ മസ്ജിദിനെച്ചൊല്ലിയുള്ള അവകാശത്തര്‍ക്കം നിലനില്‍ക്കുന്ന പ്രദേശമാണ് സംഭല്‍. ഉത്തര്‍പ്രദേശിലെ സംഭലിനെകുറിച്ച് 5000 വര്‍ഷത്തിലേറെ പഴക്കമുള്ള പുരാണങ്ങളിൽ പോലും പരാമർശം ഉണ്ടെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞു. ഇസ്ലാമിക കാലത്തിനും മുന്നേ സംഭൽ ഉണ്ടായിരുന്നു. മാത്രല്ല 1526-ല്‍ അവിടെ ഉണ്ടായിരുന്ന ഹരി വിഷ്ണു ക്ഷേത്രം തകർക്കപ്പെടുകയായിരുന്നുവെന്നും യോഗി പറഞ്ഞു.

ഒരു സന്യാസി എന്ന നിലയില്‍ എല്ലാ മതങ്ങളെയും ഒരുപോലെ ബഹുമാനിക്കുന്ന വ്യക്തിയാണ് ഞാന്‍. എന്നാല്‍, ബലപ്രയോഗത്തിലൂടെ മതപരമായ സ്ഥലങ്ങളും മറ്റും കൈവശപ്പെടുത്തുന്നത് അംഗീകരിക്കാന്‍ കഴിയില്ല. സംഭലില്‍ 68 തീര്‍ഥാടന കേന്ദ്രങ്ങള്‍ ഉണ്ടായിരുന്നു. എന്നാല്‍, ഇതില്‍ 18 എണ്ണം മാത്രമാണ് കണ്ടെത്താൻ കഴിഞ്ഞതെന്നും യോഗി കൂട്ടി ചേർത്തു. കാവി വസ്ത്രം ധരിക്കുന്നതിനെപ്പറ്റിയും യോഗി പരാമർശിച്ചു. കാവിയാണ് എന്റെ ഐഡന്റിറ്റി, സനാതന ധര്‍മത്തിന്റെ പ്രതീകമാണ് ഈ കാവിനിറം. ഈ നിറത്തിലുള്ള വസ്ത്രം അണിയുന്നതില്‍ ഞാന്‍ അഭിമാനിക്കുന്നു. ലോകം മുഴുവന്‍ ഇത് അണിയുന്ന ദിവസം വരുമെന്നും യോഗി ആദിത്യനാഥ് പറഞ്ഞു.

Tags :

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.