Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

മനുഷ്യമസ്തിഷ്കത്തിൽ ഘടിപ്പിച്ച ആദ്യചിപ്പിന് സാങ്കേതികപ്രശ്‌നം

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

വാഷിങ്ടൺ: മനുഷ്യമസ്തിഷ്‌കത്തിൽ ആദ്യമായി ഘടിപ്പിച്ച തങ്ങളുടെ ‘ടെലിപ്പതി’ എന്ന ചിപ്പ് ചില സാങ്കേതികപ്രശ്നങ്ങൾ നേരിട്ടെന്ന് വെളിപ്പെടുത്തി ന്യൂറാലിങ്ക് കമ്പനി. മനുഷ്യർ ചിന്തിക്കുന്നതെല്ലാം കംപ്യൂട്ടറിലേക്കോ ഫോണുകളിലേക്കോ പകർത്തുകയെന്ന ലക്ഷ്യത്തോടെ ജനുവരിയിലാണ് നൊലാൻഡ് അർബാഗ് എന്നയാളിൽ റോബോട്ടിക് ശസ്ത്രക്രിയയിലൂടെ ഇലോൺ മസ്കിന്റെ ന്യൂറാലിങ്ക് കമ്പനി ചിപ്പ് ഘടിപ്പിച്ചത്.

മസ്തിഷ്‌കത്തിൽ ചിപ്പുമായി അർബാഗ് 100 ദിവസം പൂർത്തിയാക്കിയ സാഹചര്യത്തിലാണ് കമ്പനിയുടെ വെളിപ്പെടുത്തൽ.ശസ്ത്രക്രിയക്കുശേഷമുള്ള ആദ്യ ആഴ്ചകളിൽ ചിപ്പിന് സാങ്കേതികപ്രശ്നങ്ങളുണ്ടായെന്നും ശരിയായ രീതിയിൽ പ്രവർത്തിച്ചില്ലെന്നും കമ്പനി പറയുന്നു. ചെറിയ ഇലക്‌ട്രോഡുകൾ ഉപയോഗിച്ചാണ് ചിപ്പിന്റെ പ്രവർത്തനം. എന്നാൽ, മസ്തിഷ്‌കവുമായി ബന്ധിപ്പിച്ച ഇലക്‌ട്രോഡുകളടങ്ങിയ ചില അതിസൂക്ഷ്മനാരുകൾ കോശങ്ങളിൽനിന്ന് പിൻവാങ്ങിയതാണ് ബുദ്ധിമുട്ടുകൾക്ക്‌ കാരണം.

ഈ സമയം ഉപകരണത്തിൽനിന്ന് ലഭിക്കുന്ന ഡേറ്റയുടെ അളവ് കുറഞ്ഞതായും ഇതോടെ ചിപ്പിന്റെ വേഗവും കൃത്യതയും അളക്കുന്നതിൽ ബുദ്ധിമുട്ട് നേരിട്ടെന്നും കമ്പനി ബ്ലോഗ്‌പോസ്റ്റിൽ പറയുന്നു. എന്നാൽ, എത്ര നാരുകൾക്ക് തകരാറുണ്ടായെന്ന് കമ്പനി പറയുന്നില്ല. അൽഗൊരിതം മാറ്റി ഈ പ്രശ്നം പരിഹരിച്ചതായി ന്യൂറാലിങ്ക് പറഞ്ഞു. സാധാരണദിവസങ്ങളിൽ എട്ടുമണിക്കൂർവരെ അർബാഗ് ചിപ്പുപയോഗിക്കുന്നുണ്ടെന്നും വാരാന്തത്തിൽ അത് 10 മണിക്കൂർവരെ നീളുമെന്നും കമ്പനി പറയുന്നു.

1024 ഇലക്‌ട്രോഡുകളടങ്ങിയ മനുഷ്യതലനാരുകളെക്കാൾ നേർത്ത 64 നാരുകളാണ് ന്യൂറാലിങ്കിന്റെ ബ്രെയിൻ ചിപ്പിലുള്ളത്. പക്ഷാഘാതം, പാർക്കിൻസൺ തുടങ്ങിയ നാഡീസംബന്ധമായ രോഗങ്ങളുള്ളവർക്കും അംഗപരിമിതിയുള്ളവർക്കും അവരുടെ ചിന്തകളുപയോഗിച്ച് വേഗത്തിൽ ടൈപ്പ് ചെയ്യാനും കംപ്യൂട്ടർ പ്രവർത്തിപ്പിക്കാനും ചിപ്പിലൂടെ കഴിയുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്.

Recent News

Advertisement
WhiteswanTV Footer