തിരുവനന്തപുരം: അനധികൃത സ്വത്ത് സമ്പാദന പരാതിയിൽ മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയായ കെ എം എബ്രഹാമിനെതിരെ കേസെടുത്ത് സിബിഐ. കേസിന്റെ എഫ്‌ഐആർ സിബിഐ ഇന്ന് കോടതിയിൾ സമർപ്പിക്കും. അതേസമയം കെ എം എബ്രഹാമിനെതിരെ അഴിമതി നിരോധന നിയമത്തിലെ വകുപ്പ് പ്രകാരമാണ് സിബിഐ കേസ് എടുത്തിരിക്കുന്നത്.
2015 ൽ എബ്രഹാം ധനവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിയായി ചുമതലയിലിരിക്കെ വരവിൽ കവിഞ്ഞ സ്വത്ത് സമ്പാദനം ഉണ്ടെന്നാരോപിച്ചായിരുന്നു സാമൂഹ്യ പ്രവർത്തകൻനായ ജോമോൻ പുത്തൻപുരയ്ക്കൽ രംഗത്തെത്തിയത്. 2018 ലാണ് ജോമോൻ പുത്തൻപുരയ്ക്കൽ ഇദ്ദേഹത്തിനെതിരെ പരാതി നൽകിയത് .അതേസമയം വിജിലൻസ് നടത്തിയ പ്രാഥമികാന്വേഷണ റിപ്പോർട്ട്, പരാതിക്കാരന്റെ മൊഴി മറ്റ് സുപ്രധാന രേഖകൾ എന്നിവയുടെ അടിസ്ഥാനത്തിൽ കേസ് രജിസ്റ്റർ ചെയ്യാനാണ് ജസ്റ്റിസ് കെ ബാബു സിബിഐയ്ക്ക് നിർദ്ദേശം നൽകിയിരിക്കുന്നത്.






