സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

പാര്‍ട്ടി തീരുമാനത്തെ അംഗീകരിക്കുന്നു, പറയാനുളളത് പാര്‍ട്ടി വേദികളില്‍ പറയും: പി പി ദിവ്യ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കണ്ണൂര്‍: എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ പാര്‍ട്ടി സ്വീകരിച്ച നടപടിയില്‍ പ്രതികരണവുമായി പി പി ദിവ്യ. പാര്‍ട്ടി തീരുമാനത്തെ അംഗീകരിക്കുന്നുവെന്നും പറയാനുളളത് പാര്‍ട്ടി വേദികളില്‍ പറയുമെന്നും ദിവ്യ പ്രതികരിച്ചു. ഫേയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് ദിവ്യ പ്രതികരണം നടത്തിയത്.

തന്റേതെന്ന പേരില്‍ ഇപ്പോള്‍ വരുന്ന അഭിപ്രായങ്ങളില്‍ പങ്കില്ലെന്നും മറ്റ് വ്യാഖ്യാനങ്ങള്‍ക്ക് താന്‍ ഉത്തരവാദിയല്ലെന്നും ദിവ്യ ഫേയ്‌സ്ബുക്കില്‍ കുറിച്ചു.

ഉത്തരവാദപ്പെട്ട ഒരു പാര്‍ട്ടി അംഗം എന്ന നിലയില്‍ പറയാനുള്ളത് പാര്‍ട്ടി വേദികളില്‍ പറുന്നതാണ് ഇതുവരെ അനുവര്‍ത്തിച്ചുവരുന്ന രീതി. അത് തുടരും. തന്റെ സഖാക്കളും സുഹൃത്തുക്കും വ്യാജ പ്രചരണങ്ങളെ തള്ളിക്കളയണമെന്നും ദിവ്യ കുറിപ്പില്‍ വ്യക്തമാക്കി.

ഇപ്പോള്‍ പ്രചരിക്കുന്ന തരത്തിലുള്ള പ്രതികരണം തന്റേതല്ലെന്നും മാധ്യമങ്ങളോട് പറാനുള്ളത് ഇന്നലെ തന്നെ പറഞ്ഞിട്ടുണ്ടെന്നും ദിവ്യ പ്രതികരിച്ചു.

ജയിലിലായിരിക്കെ പാര്‍ട്ടി എടുത്ത നടപടി ഏകപക്ഷീയമായെന്നും തന്റെ ഭാഗം കേട്ടില്ലെന്നും ദിവ്യ നേതാക്കളെ അറിയിച്ചിരുന്നു. ഇതിനുപിന്നാലെയാണ് പ്രചാരണങ്ങള്‍ തള്ളികൊണ്ടാണ് ദിവ്യ രംഗത്തെത്തിയത്.

Tags :

Greeshma Celine Benny

Recent News

Advertisement

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.