Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

മഞ്ഞപ്ര നാടിൻ്റെ നൊമ്പരമായി സ്വാതന്ത്ര്യസമര സേനാനി മേയ്ക്കാടൻ പൗലോയുടെ വേർപാട്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

മഞ്ഞപ്ര

സ്വാതന്ത്ര്യ സമര സേനാനി മഞ്ഞപ്ര മേരിഗിരി ഒഴുപ്പിള്ളി മേയ്ക്കാടൻ പൗലോ (99)യുടെ വേർപാട് മഞ്ഞപ്ര നാടിൻ്റെ നൊമ്പരമായി മാറി. കഴിഞ്ഞ വ്യാഴ്ച രാവിലെ 8.30നാണ് സ്വാതന്ത്ര്യ സമര സേനാനി കൂടിയായ പൗലോ മകൻ റോയിയുടെ വസതിയിൽ വച്ച് വാർദ്ധ്യക സഹജമായ അസുഖം മൂലം മരണപ്പെട്ടത്. രാജ്യസ്നേഹത്തേക്കാൾ പരമാവധി ഒന്നുമില്ലെന്നാണ് പൗലോ ചേട്ടനെ സന്ദർശിക്കാൻ എത്തുന്നവർക്ക് അദ്ദേഹം കൊടുക്കുന്ന സാക്ഷ്യം.


ഗാന്ധിജിയെ നേരിൽ കാണാൻ കഴിയാത്തത് ജീവിതത്തിൽ ബാക്കിവയ്ക്കുന്ന സങ്കടം അദ്ദേഹം മറ്റുള്ളവരായി പങ്ക് വച്ചത് ആദരാജഞലികൾ അർപ്പിക്കുമ്പോൾ ചിലർ വിതുമ്പി പറയുന്നത് മറ്റുള്ളവരുടെ സങ്കടം അണപൊട്ടി ഒഴുകി. തൻ്റെ മകൾ സിസ്റ്റർ ലിറ്റിൽ തെരേസ് പഠിപ്പിച്ചിരുന്ന കറുകുറ്റി സെൻറ് ജോസഫ്സ് സ്കൂളിൽ മൂന്ന് തവണ ദേശീയ പതാക ഉയർത്താൻ ഭാഗ്യം ലഭിച്ചത് ജീവിതത്തിൽ ഏറ്റവും അഭിമാനമുണർത്തുന്ന മുഹർത്തമായി കണ്ട വ്യക്തിത്വമാണ് അദ്ദേഹം.


വെള്ളിയാഴ്ച വൈകിട്ട് നാല് മണിയോടെ മൃതദേഹം വീട്ടിൽ എത്തിച്ചപ്പോൾ മുതൽ നാടിൻ്റെ നാന തുറകളിൽ പ്പെട്ടാ നിരവധി പേരാണ് ആദാരാജ്ഞലികൾ അർപ്പിക്കാൻ എത്തിചേർന്നത്. നാന ജാതി മതസ്ഥർ ഉൾപ്പെടെ വിവിധ രാഷ്ട്രീയ, സാമൂഹിക, സാംസ്കാരിക , ആത്മീയ രംഗങ്ങളിൽപ്പെട്ടാ അനേകം പേരാണ് സ്വാതന്ത്ര്യ സമര സേനാനിയുടെ ഭവനത്തിലും പള്ളിയിലുമായി വന്നെത്തിയത്.

സ്വാതന്ത്ര്യ സമര സേനാനിയായിരുന്ന പൗലോയെ മഞ്ഞപ്രയിലെ നാട്ടുകാരും പൊതു സമൂഹവും ഹൃദയത്തിലേറ്റിയിരുന്നു. സ്കൂൾ പഠനകാലത്ത് തന്നെ സ്വാതന്ത്ര്യ സമരത്തിൽ ആകൃഷ്ടനായി. ഇദ്ദേഹത്തിന് ഏഴ് മക്കളാണ് ഉള്ളത്. 11 വയസുള്ളപ്പോൾ സമരങ്ങളിൽ പങ്കെടുത്തു തുടങ്ങിയതാണ്. കുട്ടിക്കാലത്ത് സ്കൂളിൽ കയറാതെ സ്വാതന്ത്ര്യ സമരത്തിറിങ്ങിയതിൻ്റെ പേരിൽ അധ്യാപകരിൽ നിന്നു കിട്ടിയ കടുത്ത ശിക്ഷയും അപ്പൂപ്പൻ്റെ ശകാരവും പോലീസിനെ പേടിച്ച് ദിവസങ്ങളോളം ഒളിവിൽ കഴിഞ്ഞതും എല്ലാം ഇദ്ദേഹത്തെ നേരിൽ അറിയാവുന്നവരും പറഞ്ഞ് കേട്ടവരും എല്ലാം നിറകണ്ണുകളോടെ പരസ്പരം പറയുന്നത് ഏവരെയും കൂടുതൽ സങ്കട കടലാക്കി മാറ്റി.


കൊടിപിടിച്ച് മുദ്രാവാക്യം വിളിച്ച് ജാഥകളിൽ സജീവമായിരുന്നു പൗലോ ചേട്ടൻ. സ്വാതന്ത്ര്യ സമരങ്ങളിൽ പങ്കെടുത്തതിനു സ്കൂളിൽ നിന്ന് അടി കിട്ടിയപ്പോൾ സമരങ്ങളിൽ പങ്കെടുക്കാനുള്ള ആവേശം പിന്നെയും കൂടിയെന്ന് അദ്ദേഹം പറഞ്ഞത് സംസ്കാരത്തിന് എത്തിയവർ അടക്കം പറയുന്നത് സജീവമായിരുന്നു. സമരങ്ങളിൽ സജീവമായി നിലകൊണ്ടതിനാൽ വീട്ടിൽ കയറാൻ അദ്ദേഹത്തിന് കഴിഞ്ഞിട്ടില്ല.


പൗലോ വീട്ടിലുണ്ടെന്നു കരുതി പോലീസ് വീട് വളഞ്ഞിട്ടുണ്ട്. പലപ്പോഴും പോലീസിൻ്റെ ഇടി വണ്ടി മഞ്ഞപ്രയിലെ വീട്ടുപരിസരങ്ങളിൽ വരുന്നത് ഒക്കെയായിരുന്നു സ്ഥിതി. ശവസംസ്ക്കാരത്തിന് എത്തിയ പ്രായമായവർ പുതു തലമുറയോട് പറഞ്ഞ് കൊടുക്കുന്നത് ഇവിടെ കേൾക്കാനായി.
കാലടിയിലെ സമര നേതാവ് സോമശേഖരൻ വൈദ്യനായിരുന്നു. അദ്ദേഹം വഴിയാണ് സ്വാതന്ത്ര്യ സമര വിവരങ്ങൾ കൂടുതൽ അറിയുന്നതും, ഭാഗമാകുന്നതും സ്വാതന്ത്ര്യം കിട്ടുന്ന നാളുകളിൽ ഒളിവിലാ യിരുന്ന പൗലോ സ്വാതന്ത്ര്യം കിട്ടിയപ്പോൾ ഒളിവിൽ കഴിഞ്ഞിരുന്ന സ്ഥലത്തു നിന്നു ചിലർ മഞ്ഞപ്രക്കും സമീപത്തെ ചന്ദ്രപ്പുരയിൽ എത്തിച്ചു. ഇതൊക്കെയായിരുന്നു പൗലോയുടെ സ്വാതന്ത്ര്യദിന സമര പോരാട്ട ചരിത്രങ്ങൾ പുത്തൻ തലമുറക്ക് ഇദ്ദേഹത്തിൻ്റെ മരണത്തിലൂടെ പറഞ്ഞ് കൊടുക്കാൻ അവശേഷിക്കുന്നത്.

ഇന്ദിര ഗാന്ധി കൾചറൽ ഫോറം മഞ്ഞപ്ര മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഓഗസ്റ്റ് 9 ക്വിറ്റ് ദിനത്തിലും, ഓഗസ്റ്റ് 15 സ്വാതന്ത്ര്യ ദിനത്തിലും സ്വാതന്ത്ര്യ സമര സേനാനിയായിരുന്ന മേയ്ക്കാടൻ വീട്ടിൽ പൗലോയെ ഷാൾ അണിയിച്ചും, ഉപഹാരം നൽകിയും തുടർച്ചയായി ആദരിച്ചു വരികയും ചെയ്തിട്ടുള്ളതാണ്. പരേതൻ്റെ ദേഹവിയോഗത്തിൽ ഇന്ദിര ഗാന്ധി
കൾചറൽ ഫോറം അനുശോചനം അറിയിച്ചു മൃതദേഹത്തിൽ പുഷ്പചക്രം അർപ്പിച്ചു.


വിവിധ തുറകളിൽപെട്ടവരും സമീപപ്രദേശങ്ങളിൽ നിന്ന് വരെ സ്ത്രീകളും, കുട്ടികളും, ജനപ്രതിനിധികൾ ഉൾപ്പെടുന്ന അനേകം പേരാണ് പൗലോ ചേട്ടന് ആദരാജ്ഞലികൾ അർപ്പിക്കാനും സംസ്ക്കാര ശൂശ്രഷയിലും മറ്റും പങ്കെടുക്കാനായി എത്തിചേർന്നത്. വൈദീകർ കന്യസ്ത്രീകൾ ഉൾപ്പെടെയുള്ളവരുടെ നീണ്ട നിര പ്രത്യക്ഷപ്പെട്ടു. മൃതദേഹം വൻ ജനാവലിയുടെ സാന്നിദ്ധ്യത്തിൽ മഞ്ഞപ്ര മേരിഗിരി സെൻറ് സെബാസ്റ്റ്യൻ പള്ളിയിൽ പൂർണ്ണ ഔദൃോഗിക ബഹുമതികളോടെ സംസ്ക്കരിച്ചു.

Greeshma Celine Benny

Recent News

Advertisement
WhiteswanTV Footer