കണ്ണൂര്‍: തളിപ്പറമ്പില്‍ നിന്ന് കാണാതായ പതിനാലുകാരനായി അന്വേഷണം ശക്തമാക്കി പൊലീസ്. പൂക്കോത്ത് തെരു സ്വദേശി ആര്യനെയാണ് കാണാതായത്. ഇന്നലെ വൈകീട്ട് സ്‌കൂളില്‍ നിന്ന് വീട്ടിലേക്ക് വരുന്ന വഴിയാണ് ആര്യനെ കാണാതായത്.
കുട്ടി പോകാന്‍ സാധ്യതയുള്ള സ്ഥലങ്ങള്‍ കേന്ദ്രീകരിച്ച് അന്വേഷണം പുരോഗമിക്കുകയാണ്. കാണാതുമ്പോള്‍ സ്‌കൂള്‍ യൂണിഫോം ആണ് ആര്യന്‍ ധരിച്ചിരുന്നത്. കൈവശം സ്‌കൂള്‍ ബാഗമുണ്ട്.




