മുംബൈ: സിനിമാപ്രേമികൾ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് നിതേഷ് തിവാരി സംവിധാനം ചെയ്യുന്ന ‘രാമായണം’. ബോളിവുഡ് താരം രൺബീർ കപൂറാണ് ശ്രീരാമനായി വേഷമിടുന്നത്. ഇപ്പോഴിതാ സിനിമയുടെ ചിത്രീകരണത്തിന്റെ അവസാന ദിനത്തിൽ വികാരാധീനനായി റൺബീർ സംസാരിക്കുന്ന വീഡിയോ ഇപ്പോള്‍ വൈറലായിരിക്കുകയാണ്.
“ശ്രീരാമന്റെ വേഷം എന്റെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട കഥാപാത്രമാണ്. ഇത്ര വലിയൊരു പ്രോജക്ടിന്റെ ഭാഗമാകാൻ കഴിഞ്ഞത് എനിക്ക് ബഹുമതിയാണ്. ഈ യാത്രയുടെ അവസാനം, വാക്കുകളിൽ പ്രകടിപ്പിക്കാൻ പ്രയാസമാണ് ” അദ്ദേഹം വികാരനിർഭരനായി കൂട്ടിച്ചേർത്തു. സായ് പല്ലവി, യാഷ്, സണ്ണി ഡിയോൾ, രവി ദുബേ തുടങ്ങിയവർ അഭിനയിക്കുന്ന എപ്പിക്ക് സിനിമ ഇന്ത്യന്‍ സിനിമയിലെ ഏറ്റവും ബജറ്റ് കൂടിയ ചിത്രങ്ങളില്‍ ഒന്നാണ്.






