സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

വീഡിയോ വന്നത് സി പി ഐ എമ്മിന്റെ ഔദ്യോഗിക എഫ്ബി പേജിൽ തന്നെ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

പത്തനംതിട്ട: പാലക്കാട്ടെ യുഡിഎഫ് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിലിന്റെ പ്രചരണ വീഡിയോ സി പി ഐ എം പത്തനംതിട്ടയുടെ ഫേസ്ബുക്ക് പേജിൽ വന്ന സംഭവത്തിൽ വിശദീകരണവുമായി പത്തനംതിട്ട ജില്ലാ സെക്രട്ടറി കെ പി ഉദയഭാനു.

വീഡിയോ വന്നത് ഔദ്യോഗിക എഫ്ബി പേജിൽ തന്നെയാണെന്നും അക്കൗണ്ട് ഹാക്ക് ചെയ്‌താണ് വീഡിയോ പോസ്റ്റ്‌ ചെയ്തതെന്നുമാണ് വിശദീകരണം. ഇതിൽ എസ്പിക്ക് പരാതി നൽകുമെന്നും ഉദയഭാനു അറിയിച്ചു. രാഹുൽ മാങ്കൂട്ടത്തിൽ വ്യാജ കാർഡ് ഉണ്ടാക്കി യൂത്ത് കോൺഗ്രസിന്റെ പ്രസിഡന്റായ ആളാണെന്നും സ്വന്തം വാർഡിൽ പോലും രാഹുൽ തെരഞ്ഞെടുപ്പിന് നിന്നാൽ ജയിക്കില്ലെന്നും ജില്ലാ സെക്രട്ടറി പരിഹസിച്ചു.

‘പാലക്കാട് എന്ന സ്നേഹ വിസ്മയം’ എന്ന അടിക്കുറിപ്പോടെ പ്രത്യക്ഷപ്പെട്ട വീഡിയോ പുറത്തു വന്നത് സി പി ഐ എമ്മിന്റെ പേരിലുള്ള വ്യാജ അക്കൗണ്ടിൽ ആണെന്ന് ആയിരുന്നു ജില്ലാ സെക്രട്ടറിയുടെ ആദ്യ പ്രതികരണം. 63,000 ഫോളോവേഴ്സ് ഉള്ള പേജിലാണ് വീഡിയോ പ്രത്യക്ഷപ്പെട്ടത്. സംഭവം ശ്രദ്ധയിൽപ്പെട്ട ഉടൻ തന്നെ ദൃശ്യങ്ങൾ പേജിൽ നിന്നും നീക്കം ചെയ്തിരുന്നു.

Tags :

Recent News

Advertisement

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.