മോഹൻലാൽ അഭിനയിച്ച് എക്കാലത്തെയും സൂപ്പർ ഹിറ്റാക്കിയ ചിത്രങ്ങളിൽ ഒന്നാണ് അൻവർ റഷീദ് സംവിധാനത്തിൽ പിറന്ന ഛോട്ടാ മുംബൈ എക്കാലത്തെയും ഹിറ്റ് ചിത്രം എന്നതിലുപരി മലയാള സിനിമയിലെ പല ക്ലിഷേ സീനുകളും പൊളിച്ചെഴുതിയ ഒരു ചിത്രം കൂടിയാണ് ഇത് . ഇപ്പോഴിതാ ചിത്രം ഒരിക്കൽ കൂടി തീയേറ്ററുകളിൽ എത്തിയിരിക്കുകയാണ്. 4K ഡോൾബി അറ്റ്മോസ് സാങ്കേതികവിദ്യയുമായി വീണ്ടും തിയേറ്ററുകളിലെത്തിയിരിക്കുന്ന ചിത്രം തീയേറ്ററുകളിൽ കുതിക്കുകയാണ്.
ഓപ്പണിംഗില്‍ മലയാളം റീ റിലീസുകളില്‍ മോഹൻലാലിന്റെ തന്നെ സ്ഫടികത്തിന്റെയും മണിച്ചിത്രത്താഴിന്റെയും പിന്നിലാണ് ഛോട്ടാ മുംബൈയുടെ ഇടം. വല്ല്യേട്ടനെയും ദേവദൂതനെയും വീഴ്ത്തിയാണ് ചിത്രം കളക്ഷനില്‍ മുന്നേറിയത്. കളക്ഷനിൽ മാത്രമല്ല ടിക്കറ്റ് വില്പനയിലും ട്രെൻഡിംഗിലാണ് ചിത്രം. അവധി ദിവസങ്ങൾ ആയതിനാൽ തന്നെ ടിക്കറ്റ് വില്പനയും തകൃതിയായി മുന്നേറുകയാണ്. കഴിഞ്ഞ ഒരു മണിക്കൂറിനിടെ ബുക്ക് മൈ ഷോയില്‍ 1310 ടിക്കറ്റുകളാണ് ഛോട്ടാ മുംബൈയുടേതായി വിറ്റഴിഞ്ഞത് എന്നാണ് ട്രേഡ് അനലിസ്റ്റുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. എന്തായാലും തലയുടെയും പിള്ളേരുടെയും വരവ് വെറുതെ ആയില്ലെന്ന് മാത്രമല്ല , ഇവരുടെ വരവ് ഒരു ആഘോഷമാക്കിയിരിക്കുകയാണ് മോഹൻലാൽ ആരാധകരും സിനിമ പ്രേമികളും.






