കണ്ണൂർ: കണ്ണൂര്‍ നഗരത്തിലെ സയന്‍സ് പാര്‍ക്കിലും തൊട്ടടുത്ത വിദ്യാലയത്തിലും മോഷണം. സയന്‍സ് പാര്‍ക്കില്‍ പ്രവേശന കവാടത്തിന്റെ പൂട്ട് തകര്‍ത്ത് അകത്ത് കയറിയ മോഷ്ടാവ് പാര്‍ക്കിലെ ഡമോണ്‍സ്‌ട്രേറ്ററുടെ മുറിയിലെ നിരീക്ഷണ കാമറയുടെ നെറ്റ് വര്‍ക്ക് വീഡിയോ റിക്കോര്‍ഡര്‍ (എന്‍ വി ആര്‍) എടുത്ത് കടന്നുകളഞ്ഞു.
മുറിയിലെ മേശ വലിപ്പ് തുറന്നിട്ട നിലയിലാണ്. മുറിയില്‍ ബാഗിലുണ്ടായിരുന്ന സാധനങ്ങളും കാണാനില്ല. തൊട്ടടുത്ത ടീച്ചേഴ്‌സ് ട്രെയിനിംഗ് ഇന്‍സ്റ്റിറ്റ്യൂട്ടിലും മോഷണം നടന്നതായി പറയുന്നു.
വിദ്യാലയത്തിലെ പ്രിന്‍സിപ്പാളിന്റെ മുറിയിലെ പൂട്ട് തകര്‍ത്താണ് മോഷ്ടാവ് അകത്ത് കയറിയത്.കണ്ണൂര്‍ ടൗണ്‍ പോലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തി. ഫിംഗര്‍ പ്രിന്റ് ബ്യൂറോ, ഫോറന്‍സിക് വിഭാഗവും സ്ഥലത്തെത്തി പരിശോധന നടത്തി. പ്രദേശത്തെ സി.സി.ടി.വി ദൃശ്യങ്ങള്‍ പൊലിസ് പരിശോധിച്ചു വരികയാണ്.






