സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

കിഴൂർ ദേവി ക്ഷേത്ര ഓഫിസിൽ മോഷണം

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തൃശ്ശൂർ : കുന്നംകുളം കിഴൂർ കാർത്ത്യായനി ദേവി ക്ഷേത്രത്തിലെ കമ്മിറ്റി ഓഫീസിൽ രണ്ട് ദിവസം മുൻപ് നടന്ന മോഷണവുമായി ബന്ധപ്പെട്ട് പോലീസ് അന്വേഷണം തുടരുകയാണ്. രാത്രിയിലാണ് മോഷണം നടന്നത്. ഓഫീസിൽ സൂക്ഷിച്ചിരുന്ന ഒരു ഓടിന്റെ ദേവി വിഗ്രഹമാണ് കാണാതായത്.

രണ്ട് ദിവസം മുൻപ് പുലർച്ചെ 5 മണിയോടെ ക്ഷേത്രത്തിലെത്തിയ മാനേജരാണ് മോഷണം നടന്നതുണ്ടെന്ന് ആദ്യം ശ്രദ്ധിച്ചത്. തുടര്‍ന്ന് കമ്മിറ്റിയംഗങ്ങളെ വിവരം അറിയിക്കുകയും ചെയ്തു.ഓഫീസിനുള്ളിൽ ഉണ്ടായിരുന്ന രണ്ട് അലമാരകൾ കുത്തിപ്പൊളിച്ച നിലയിലാണ് കണ്ടെത്തിയത്.

സംഭവത്തിന് കുറച്ചു ദിവസങ്ങൾക്ക് മുൻപ് നടന്ന കിഴൂർ പൂരത്തിനുശേഷം എണ്ണിതിട്ടപ്പെടുത്തിയ പൈസ ഓഫിസിൽ സൂക്ഷിക്കാതെ മാറ്റിയിരുന്നതും പോലീസ് പരിശോധിക്കുന്ന വിവരങ്ങളിലൊന്നാണ്. പണം ലക്ഷ്യമിട്ടാണ് മോഷണം നടന്നതെന്നാണ് പ്രാഥമിക സൂചന. നഷ്ടപ്പെട്ട ദേവിവിഗ്രഹത്തിന് ഗണ്യമായ ഭാരവും വർഷങ്ങളായ പഴക്കവുമുണ്ടെന്ന് കമ്മിറ്റി അറിയിച്ചു.

വിവരമറിഞ്ഞ കുന്നംകുളം പോലീസ് സ്ഥലത്തെത്തി പ്രാഥമിക പരിശോധന പൂർത്തിയാക്കി. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചുള്ള അന്വേഷണം ഇപ്പോഴും പുരോഗമിച്ചുകൊണ്ടിരിക്കുന്നു.

Tags :

Leave a Reply

Your email address will not be published. Required fields are marked *

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.