തിരുവനന്തപുരം: പൂജപ്പുര പോലീസ് കാന്റീനില്‍ മോഷണം. നാലു ലക്ഷം രൂപയോളം മോഷണം പോയി. കഫ്റ്റീരിയയ്ക്ക് ഉള്ളില്‍ സൂക്ഷിച്ചിരുന്ന താക്കോല്‍ ഉപയോഗിച്ചാണ് പണം മോഷ്ടിച്ചത്. കഫ്റ്റീരിയയുടെ പിന്‍വാതില്‍ പൂട്ട് തകര്‍ത്താണ് അകത്തു കയറിയത്. കഴിഞ്ഞ മൂന്ന് ദിവസത്തെ കളക്ഷനാണ് നഷ്ടമായത്. ഇവിടുത്തെ CCTV-കള്‍ കാര്യക്ഷമമായി പ്രവർത്തിക്കുന്നില്ലെന്നാണ് വിവരം. മോഷണം നടത്തിയത് ആരെന്ന വിവരം ഇതുവരെയും ലഭ്യമായിട്ടില്ല.






