സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

കോഴിക്കോട്ട്‌ വിവാഹവീട്ടിൽ മോഷണം; 10 പവൻ സ്വർണ്ണവും 6,000 രൂപയും നഷ്ടമായി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കോഴിക്കോട്: ഇരിങ്ങണ്ണൂരിൽ വിവാഹവീട്ടിൽ മോഷണം. 10 പവൻ സ്വർണ്ണവും 6,000 രൂപയും മോഷണം പോയി. ഇരിങ്ങണ്ണൂരിലെ മുടവന്തേരി കീഴില്ലത്ത് ടി.പി. അബൂബക്കറിൻ്റെ വീട്ടിൽനിന്നാണ് മോഷണം പോയത്. ഞായറാഴ്ച്ച വൈകിട്ട് 5.30-നും രാത്രി 1.30-നും ഇടയിലുള്ള സമയത്താണ് മോഷണം നടന്നത്. വീടിന്റെ മുകളിലത്തെ നിലയിലെ അലമാരയിൽനിന്ന് 7 ലക്ഷത്തിൽപരം രൂപയുടെ സ്വർണവും പണവും നഷ്ടപ്പെട്ടു.

50,000 രൂപയുടെ കെട്ടിൽനിന്ന് 6,000 രൂപ മാത്രം എടുത്ത് ബാക്കി അലമാരയിൽതന്നെ വച്ചു. സ്വർണവും 6,000 രൂപയുമെടുത്ത് മോഷ്‌ടാവ് മുങ്ങി. അബൂബക്കറുടെ മകൻ അബ്ദുൽ സഹലിന്റെ വിവാഹമായിരുന്നു ഞായറാഴ്‌ച. അലമാരയുടെ സമീപത്തു തന്നെ സൂക്ഷിച്ചിരുന്ന താക്കോൽ ഉപയോഗിച്ചാണ് മോഷണം നടത്തിയത്. സംഭവത്തിൽ നാദാപുരം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Tags :

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.