Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

കിഴക്കഞ്ചേരി- വടക്കഞ്ചേരി പഞ്ചായത്തുകളിൽ എൽഡിഎഫ് മുൻ പ്രസിഡന്റുമാർ സ്വതന്ത്രരായി രംഗത്ത്, യുഡിഎഫ് പിന്തുണയ്ക്കാൻ നീക്കം

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

പാലക്കാട്: കിഴക്കഞ്ചേരിയിലും വടക്കഞ്ചേരിയിലും എൽഡിഎഫിൽ നിന്നുള്ള രണ്ട് മുൻ പഞ്ചായത്ത് പ്രസിഡന്റുമാർ സ്വതന്ത്ര സ്ഥാനാർത്ഥികളായി തെരഞ്ഞെടുപ്പ് രംഗത്ത് എത്തിയതോടെ രാഷ്ട്രീയ ചർച്ചകൾ കടുപ്പമാകുന്നു. കിഴക്കഞ്ചേരി പഞ്ചായത്തിലെ മുൻ പഞ്ചായത്ത് പ്രസിഡന്റ് കെ. ബാലനും വടക്കഞ്ചേരി പഞ്ചായത്തിലെ മുൻ പ്രസിഡന്റ് പി.ഗംഗാധരനുമാണ് ഈ തിരഞ്ഞെടുപ്പിൽ സ്വതന്ത്രരായി മത്സരിക്കുന്നത്.

കിഴക്കഞ്ചേരിയിലെ ഏഴാം വാർഡ് പറശ്ശേരിയിലാണ് സിപിഎം മുൻ കിഴക്കഞ്ചേരി ഏരിയ കമ്മിറ്റി സെക്രട്ടറി കെ.ബാലൻ മത്സരിക്കുന്നത്. വടക്കഞ്ചേരിയിലെ മൂന്നാം വാർഡ് ആയ ആയക്കാട്ടിലാണ് സിപിഎം വടക്കഞ്ചേരി ലോക്കൽ കമ്മിറ്റി മുൻ സെക്രട്ടറി പി.ഗംഗാധരൻ സ്വതന്ത്ര സ്ഥാനാർത്ഥിയായി ഇറങ്ങുന്നത്.

വിവിധ പ്രശ്നങ്ങളുടെ പേരിൽ സിപിഎമ്മിൽ നിന്ന് തരംതാഴ്ത്തൽ നടപടികൾ നേരിടുന്ന ഇവർ കുറച്ചുകാലമായി സംഘടനയിൽനിന്ന് അകന്നു നിൽക്കുന്നു. രണ്ടുവർഷം മുമ്പ് രൂപീകൃതമായ വോയിസ് ഓഫ് വടക്കഞ്ചേരി എന്ന കൂട്ടായ്മയിലൂടെ സിപിഎമ്മിൽ നിന്നുള്ള ഒരു വിഭാഗം പ്രവർത്തകർ പൊതുരംഗത്ത് സജീവമായ സാഹചര്യത്തിലാണ് ഇവരുടെ സ്വാതന്ത്ര്യമത്സര പ്രഖ്യാപനം.

ഇതിനോടൊപ്പം കെ.ബാലനും ഗംഗാധരനും മത്സരിക്കുന്ന വാർഡുകളിൽ യുഡിഎഫ് പിന്തുണ നൽകുമെന്ന് സൂചനകളും ശക്തമാകുന്നു. അവസാനഘട്ട ചർച്ചകൾ നടക്കുകയാണ് എന്ന് യുഡിഎഫ് നേതൃത്വം സൂചിപ്പിച്ചെങ്കിലും പിന്തുണ നൽകുന്നതിനെതിരെ പ്രാദേശിക കോൺഗ്രസ് പ്രവർത്തകരുടെ അമർഷം കൂടിക്കൊണ്ടിരിക്കുകയാണ്. സ്ഥിതിഗതികൾ മുന്നോട്ട് രാഷ്ട്രീയ ഭൂപടത്തിൽ മാറ്റങ്ങൾ സൃഷ്ടിക്കാൻ സാധ്യത ഉള്ളതായാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തൽ.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer