സി പി സുഗതൻ
ഹിന്ദു പാർലമെന്റ് ഒരു രണ്ടാം നവോഥാന പ്രസ്ഥാനമായതു കൊണ്ട് ( സിപിഎം നവോഥാനമല്ല) അതിനും അതിന്റെ എക്സിക്യൂട്ടീവ് സെക്രട്ടറി എന്ന നിലയിൽ എനിക്കും സാമൂഹ്യ രംഗത്ത് രണ്ടു പോർമുഖങ്ങളാണുള്ളത്. (1)പോപ്പുലർ ഫ്രണ്ട് പോലുള്ള ജിഹാദി രാഷ്ട്ര വിരുദ്ധ ശക്തികളും അതിനൊപ്പം നിൽക്കുന്ന കമ്മി,/കൊങ്ങി കൂട്ടു കേട്ട് രാഷ്ട്രീയക്കാർ (2) കേരള സംഘപരിവാരിലുള്ള വയറ്റു പിഴപ്പുകാർ, അഴിമതിക്കാർ, സംഘത്തിന്റെയും, രാഷ്ട്രീയത്തിൽ മോദിയുടെയും ആദർശങ്ങൾക്ക് കടക വിരുദ്ധമായി പ്രവർത്തിക്കുന്നവർ. കൂടാതെ സംഘ പരിവാറിലെ കുശുമ്പ്കാർ (കഴിവ് ഉള്ളവരെ ഒതുക്കുന്നവർ).
ചില ജാതികോമരങ്ങൾ ഹിന്ദു ഐക്യം പറഞ്ഞു പോലും സംഘപരിവാറിൽ പ്രവർത്തിക്കുന്നു എന്നതും വിരോധാഭാസമാകുന്നു. ഇവരാണ് കേരളത്തിൽ ബിജെപിയുടെ വളർച്ചയെപ്പോലും മന്ദഗതിയിലാക്കുന്നത് എന്ന യാഥാർഥ്യം എല്ലാവർക്കും മനസ്സിലായി വരുന്നു. ഇതിൽ ജിഹാദി കുട്ടർ എന്നേ അവരുടെ ഹിറ്റ് ലിസ്റ്റിൽ ഉൾക്കൊള്ളിച്ചു തരം കിട്ടിയാൽ കൊല്ലാൻ നടക്കുന്നു. പരിവാർ കുടുംബത്തിലെ രാഷ്ട്രീയ ശത്രുക്കളുടെ ആയുധം നാറ്റക്കഥകൾ പ്രചരിപ്പിക്കലാണ്. അതിൽ ഏറ്റവും വലിയ കഥ, “ഞാൻ പിണറായിയുടെ ചാരൻ ആണെന്ന കഥയാണ്”. അതും പൊളിഞ്ഞു. എന്നാലും കഥ പറച്ചിൽ നിർത്തിയിട്ടില്ല .
2015-ൽ BDJS എന്ന ജാതിപാർട്ടി അന്നത്തെ ഹിന്ദു പാർലിമെന്റ് ചെയർമാൻ ആയിരുന്ന വെള്ളപ്പള്ളിയും ബിജെപിയും ചേർന്ന് രൂപീകരിച്ചതു മുതൽ തുടങ്ങിയ എതിർപ്പുകൾ ഞങ്ങൾ ഇപ്പോൾ പൊതു ഹിന്ദു താൽപ്പര്യം കണക്കിലെടുത്തു അവസാനിപ്പിച്ചിരിക്കുന്നു. കാരണം BDJS രൂപീകരണം കൊണ്ട് ബിജെപിക്കു ഒന്നും നേടാൻ ആയില്ല എന്നു അവർ തന്നെ രഹസ്യമായി സമ്മതിച്ചിരിക്കുന്ന സ്ഥിതിക്ക് ഇനിയും രാഷ്ട്രീയ എതിർപ്പുകൾ അവസാനിപിച്ചിരിക്കയാണ്.
എന്നു മാത്രമല്ല “നായാടി മുതൽ നമ്പൂതിരി വരെ “എന്ന ഹിന്ദു പാർലമെന്റ് മണ്ഡലം “നായാടിമുതൽ നസ്രാണി വരെ ” എന്നാക്കി നാഷണൽ പ്രോഗ്രസ്സീവ് പാർട്ടി (NPP ) എന്ന രാഷ്ട്രീയ പാർട്ടി രൂപീകരിച്ചു ഹിന്ദു ക്രിസ്ത്യൻ രാഷ്ട്രീയ ഐക്യത്തിന്റെ പാതയും തുറന്നിരിക്കുന്നു. ബിജെപിക്കു വേണ്ടി ക്രിസ്ത്യൻ വോട്ടുകൾ എന്നതാണ് ലക്ഷ്യം. ഇപ്പോൾ ഇത് NDA ഘടക കക്ഷിയാണ്.
പാർട്ടിയുടെ പേര് ഇലക്ഷൻ കമ്മീഷൻ അoഗീകരിച്ചാലുടൻ കുറഞ്ഞത് ഒരു ലക്ഷം പേരെ പങ്കെടുപ്പിച്ചുകൊണ്ട് പാർട്ടി ലാഞ്ച് ചെയ്യുന്നതായിരിക്കും. ഹിന്ദു പാർലമെന്റലുള്ള സ്വയം സേവകർ സംഘ പരിവാറുമായി യോജിച്ചു പ്രവർത്തിക്കുന്നത്തിനൊപ്പo, ഇതിലെ ചിദ്ര, അഴിമതി ശക്തികൾക്ക് എതിരെ യുള്ള പോരാട്ടം തുടരുന്നതായിരിക്കും. അതിൽ വിട്ടു വീഴ്ചയില്ല.
അതുകൊണ്ടാണ് പോലീസ് കേസ് എടുക്കുന്നതിനു മാസങ്ങൾക്കു മുൻപേ പാതിവില തട്ടിപ്പ്മായി ബിജെപി അടുപ്പക്കാരനായ ആനന്ദ കുമാറും ബിജെപി നേതാവായ എ എൻ രാധ കൃഷ്ണനു നടക്കുന്നതായി ഞാൻ സത്യം കണ്ടു പിടിച്ചു സമൂഹത്തെ അറിയിച്ചത്. അന്ന് എന്റെ നേരെ മുഖം ചുളിച്ചവർ ഇന്നെന്തു പറയുന്നു എന്നറിഞ്ഞാൽ കൊള്ളാം.സത്യത്തിന്റെ മുഖം മറച്ചു വെച്ചിട്ട് എന്തു കാര്യം. അന്വേഷണത്മക മാധ്യമ പ്രവർത്തനം എന്നു പറഞ്ഞ പോലെ അന്വേഷണത്മക രാഷ്ട്രീയം എന്ന ഒരു ബ്രാഞ്ചും വേണമല്ലോ!!






