Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

തിരു വീര്‍ – ഐശ്വര്യ രാജേഷ് ചിത്രം ആരംഭിച്ചു; നിര്‍മ്മാണം ഗംഗ എന്റര്‍ടൈന്‍മെന്റ്സ്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ബ്ലോക്ക്ബസ്റ്റര്‍ ഹിറ്റായ ‘പ്രീ വെഡ്ഡിംഗ് ഷോ’ക്ക് ശേഷം യുവതാരം തിരു വീര്‍ നായകനാകുന്ന പുതിയ പ്രോജക്റ്റ് ഔദ്യോഗികമായി പ്രഖ്യാപിച്ചു.

ഐശ്വര്യ രാജേഷ് നായികയാവുന്ന ചിത്രം സംവിധാനം ചെയ്യുന്നത് നവാഗതനായ ഭരത് ദര്‍ശന്‍ ആണ്. ഗംഗ എന്റര്‍ടൈന്‍മെന്റ്സിന്റെ ബാനറില്‍ മഹേശ്വര റെഡ്ഡി മൂലി ആണ് ചിത്രം നിര്‍മ്മിക്കുന്നത്.

ഗംഗ എന്റര്‍ടൈന്‍മെന്റ്സ് നിര്‍മ്മിക്കുന്ന രണ്ടാമത്തെ ചിത്രമാണിത്. സൂപ്പര്‍ ഹിറ്റായ സംക്രാന്തികി വാസ്തുനത്തിന് ശേഷം ഐശ്വര്യ രാജേഷ് തെലുങ്കില്‍ നായികയായി എത്തുന്ന ചിത്രം കൂടിയാണിത്.

വമ്പന്‍ നിരൂപക പ്രശംസ നേടിയ ശിവം ഭാജെയിലൂടെ പ്രേക്ഷകരെ ആകര്‍ഷിച്ച ഗംഗ എന്റര്‍ടൈന്‍മെന്റ്സ്,

തങ്ങളുടെ രണ്ടാമത്തെ നിര്‍മ്മാണ സംരംഭമായി, സംവിധായകന്‍ ഭരത് ദര്‍ശന്‍ എഴുതിയ ആകര്‍ഷകവും രസകരവുമായ കഥയ്ക്ക് പിന്തുണ നല്‍കാന്‍ ഒരുങ്ങുകയാണ്.

ചിത്രത്തിന്റെ ഗംഭീര ലോഞ്ച് ചടങ്ങ് അഭിനേതാക്കളുടെയും അണിയറപ്രവര്‍ത്തകരുടെയും സാന്നിധ്യത്തില്‍ ഇന്ന് ഹൈദരാബാദില്‍ നടന്നു.

ശക്തമായ ഉള്ളടക്കമുള്ള ചിത്രങ്ങള്‍ തിരഞ്ഞെടുക്കുന്നതില്‍ പേരുകേട്ട തിരു വീര്‍, നിരൂപക പ്രശംസ നേടിയ ‘മസൂദ’

മുതല്‍ സമീപകാല ഹിറ്റായ ‘പ്രീ വെഡ്ഡിംഗ് ഷോ’ വരെയുള്ള വൈവിധ്യമാര്‍ന്ന ചിത്രങ്ങളുടെ ഭാഗമായ യാത്ര ഈ പുതിയ പ്രോജക്ടിലൂടെയും തുടരുകയാണ്.

https://www.facebook.com/groups/1371310733771846/?ref=share&mibextid=wwXIfr&rdid=fy16mxNylolNAMbX&share_url=https%3A%2F%2Fwww.facebook.com%2Fshare%2Fg%2F19x82MzA1J%2F%3Fmibextid%3DwwXIfr#

ഏറെ പുതുമയേറിയ അനുഭവം വാഗ്ദാനം ചെയ്യുന്ന അതീവ രസകരമായ ഒരു എന്റര്‍ടെയ്നറായിരിക്കും അദ്ദേഹത്തിന്റെ ഈ പുതിയ ചിത്രം. ഈ മാസം 19 മുതലാണ് ചിത്രത്തിന്റെ റഗുലര്‍ ഷൂട്ട് ആരംഭിക്കുന്നത്.

ചിത്രം തെലുങ്ക്, കന്നഡ, തമിഴ്, മലയാളം ഭാഷകളില്‍ റിലീസ് ചെയ്യും.

നിര്‍മ്മാതാവ്: മഹേശ്വര റെഡ്ഡി മൂലി, സംവിധായകന്‍: ഭരത് ദര്‍ശന്‍, ഛായാഗ്രഹണം: സിഎച്ച് കുശേന്ദര്‍, സംഗീത സംവിധായകന്‍: ഭരത് മഞ്ചിരാജു, കലാസംവിധാനം: തിരുമല എം തിരുപ്പതി, എഡിറ്റര്‍: ശ്രീ വരപ്രസാദ്, കോസ്റ്റ്യൂം ഡിസൈനര്‍: അനു റെഡ്ഡി അക്കാട്ടി, ഗാനരചന: പൂര്‍ണാചാരി, മാര്‍ക്കറ്റിംഗ്: ഹാഷ്ടാഗ് മീഡിയ, പിആര്‍ഒ : ശബരി

GREESHMA JOSHI

ഗ്രീഷ്മ . ജോഷി സ്വദേശം- വയനാട് 2025- ഏപ്രില്‍ 1 മുതല്‍ വൈറ്റ്‌സ്വാന്‍ ടിവിയുടെ ഭാഗമാണ്. നിലവില്‍ അസിസ്റ്റന്റ് ന്യൂസ് എഡിറ്റര്‍. 2013 ല്‍ മാധ്യമ പ്രവര്‍ത്തനം ആരംഭിച്ചു. ടിവി ന്യൂ എന്ന സ്ഥാപനത്തില്‍ ജേര്‍ണലിസ്റ്റ് ട്രൈയനി. പിന്നീട് 2020 ല്‍ ഏപ്രില്‍മാന്‍ ടിവി എന്ന ഓണ്‍ലൈന്‍സ്ഥാപനത്തില്‍ സബ്ബ് എഡിറ്റര്‍. 2025 ഒക്ടോബര്‍ മുതല്‍ കനേഡിയന്‍ ഓണ്‍ലൈന്‍ ചാനലായ എംസി ന്യൂസ് കാനഡയില്‍ സബ്ബ് എഡിറ്റര്‍. വിദ്യാഭ്യാസ യോഗ്യത: എം എ മാസ്‌കമ്മ്യൂണിക്കേഷന്‍ ആന്റ് ജേര്‍ണലിസം- ഭാരതിയാര്‍ യൂണിവേഴ്‌സിറ്റി ബി എ മാസ്‌കമ്മ്യൂണിക്കേഷന്‍ ആന്റ് ജേര്‍ണലിസം- പഴശ്ശിരാജ കോളേജ് പുല്‍പ്പള്ളി- വയനാട് സിനിമ, ഇന്റര്‍നാഷ്ണല്‍, വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്നു. സിനിമയുമായി ബന്ധപ്പെട്ട ഇന്റര്‍വ്യുകളും ചര്‍ച്ചകളും ചെയ്യുന്നു. വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍:greeshmajoshi3@gmail.com

Recent News

Advertisement
WhiteswanTV Footer