കാസര്‍ഗോഡ് : സിപിഎമ്മിനെതിരെ കടുത്ത ആരോപണവുമായി കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്.
പോലീസ് ജീപ്പിന് നേരെ ബോംബെറിഞ്ഞതിന് തടവുശിക്ഷ ലഭിച്ചയാള്‍വരെ സിപിഎം സ്ഥാനാര്‍ഥിയാവുകയാണെന്നാണ് സണ്ണി ജോസഫ് പറയുന്നത്.
യുഡിഎഫ് കാഞ്ഞങ്ങാട് മുനിസിപ്പല്‍ തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ശബരിമലയിലെ സ്വര്‍ണം വിറ്റ് കാശാക്കിയതിന് പിന്നില്‍ മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാക്കളുണ്ട്. സ്വന്തം മക്കള്‍ക്ക് വേണ്ടിയാണ് പിണറായി വിജയന്‍ ഭരണം നടത്തുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.




