മലയാള സിനിമയിൽ റീ റിലീസിംഗ് ട്രെൻഡ് ആക്കി മാറ്റിയ താരമാണ് മലയാളികളുടെ സ്വന്തം ലാലേട്ടൻ. റീ റിലീസിംഗ് ട്രെൻഡിങ് ആക്കി മാറ്റുക മാത്രമല്ല മറിച്ച് ഈ സിനിമകൾ ഒകെ ഒരിക്കൽ കൂടി ഇദ്ദേഹം ഹിറ്റ് ആക്കി മാറ്റുകയും ചെയ്തിട്ടുണ്ട്. രണ്ട് ദിവസം മുൻപ് വീണ്ടും തീയേറ്ററുകളിൽ
എത്തിയ ഛോട്ടോ മുംബൈയും ഇപ്പോഴിതാ റീ റിലീസിംഗ് ഹിറ്റ്ലിസ്റ്റിലേക്ക് നീങ്ങുകയാണ് . ചിത്രം ഇറങ്ങി അധികം വൈകാതെ തന്നെ ഏകദേശം രണ്ട് കോടിയോളം നേടിക്കഴിഞ്ഞിരിക്കുന്നു എന്ന റിപ്പോർട്ട് ആണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്.
ഇങ്ങനെ നോക്കുമ്പോൾ 75 ദിവസങ്ങളില്‍ നിന്നായി മോഹൻലാലിന്റെ മൂന്ന് ചിത്രങ്ങള്‍ ആകെ 500 കോടി രൂപയിലധികം നേടിയിരിക്കുകയാണ്. പ്രിത്വിരാജിന്റെ സംവിധാനത്തിൽ മോഹൻലാൽ നായകനായ എമ്പുരാൻ ആകെ 266.3 കോടി രൂപയാണ് നേടിയത്. തരുൺ മൂർത്തിയുടെ തുടരുമാകട്ടെ 233 കോടി രൂപയും ആകെ ഗ്രോസ് നേടി എന്നാണ് റിപ്പോര്‍ട്ട്. അതേസമയം മോഹൻലാല്‍ നായകനായി വന്ന ഹിറ്റായ ഫാമിലി ത്രില്ലർ ചിത്രം ‘തുടരും’ ജിയോഹോട്‍സ്റ്റാറിൽ സ്ട്രീമിംഗ് തുടരുകയുമാണ്






