മലപ്പുറം: താനാളൂർ ശബാബ് സെൻ്ററിൻ്റെ ആഭിമുഖ്യത്തിൽ ത്രിതല പഞ്ചായത്ത് ജന പ്രതിനിധികൾക്ക് സ്വീകരണവും ആദരവും സംഘടിപ്പിച്ചു . പരിപാടി കെ. എൻ. എം മർകസ് ദഅവ സംസ്ഥാന സെക്രട്ടറി എം .ടി മനാഫ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു. ശബാബ് സെന്റർ ചെയർമാൻ എൻ. കെ മുസ്തഫ അധ്യക്ഷത വഹിച്ചു.
മലപ്പുറം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ:എ .പി സ്മിജി, താനാളൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി. പി .ഒ അഷ്‌കർ മാസ്റ്റർ , വൈസ് പ്രസിഡൻ്റ് കെ. ഫാത്തിമ ബീവി , കെ. എൻ. എം മർക്കസ് ദഅവ മണ്ഡലം പ്രസിഡണ്ട് എം അബ്ദുറഹ്‌മാൻ മാസ്റ്റർ , വി.പി. ആബിദ് ,എം. അബ്ദുൽ മജീദ് , ടി.പി.എം മുഹ്സിൻ ബാബു ,ടി.പി നിസാർ മാസ്റ്റർ , ഷരീഫ് ബാവ ഹാജി, ബ്ലോക്ക് മെമ്പർമാരായ ആയിഷ , അലീമ ബീവി , പുഷ്പലത , ജെനീഷ്,ഉഷ തട്ടാറ്റ്, എ.വി അബ്ദു റസാഖ് , എൻ യഹ്‌യ , പി.എസ് അസ്മ ,ജ്യോതി, മൊയ്നുദ്ധീൻ, ഷെബിൻറഷാദ്, അബ്ദുൽ സത്താർ യൂ, മൻഹൽ, സുലൈഖ ടി, ശംസിയ യൂ,സഫ്‌വാന, സുബൈദ സിപി, സജ്ല, മുനീറ പ്രസംഗിച്ചു.




