മലപ്പുറം: തിരൂർ മുനിസിപ്പാലിറ്റി നിർദ്ദിഷ്ട മാസ്റ്റർ പ്ലാൻ സമഗ്രമാക്കി സർക്കാരിന്റെ അംഗീകാരം നടപ്പിലാക്കുമെന്നും. തിരൂർ നഗരത്തിലെ തിരക്കേറിയ പ്രധാന ജംഗ്ഷനുകളിൽ കാൽനടയാത്രക്കാർക്ക് മേൽൽപ്പാലങ്ങളും അണ്ടർ പാസ്സേജുകളും നിർമിക്കുമെന്നും തിരൂർ താഴെപാലം സ്റ്റേഡിയത്തെ അന്താരാഷ്ട്ര നിലവാരത്തിലുള്ള സ്റ്റേഡിയമായി നവീകരിക്കുമെന്നതടക്കമുള്ള പദ്ധതികൾ വെച്ച് നഗരസഭാ ഇടതു മുന്നണി പ്രകടനപത്രിക പ്രകാശനം ചെയ്തു.
തിരൂർ നഗരത്തിൻ്റെ പിന്നോക്കാവസ്ഥയ്ക്ക് ശാശ്വതമായ പരിഹാരം കാണാൻ കഴിയുന്ന വികസന പരിപ്രേക്ഷ്യമാണ് ഇടതുപക്ഷ ജനാധിപത്യ മുന്നണി തിരൂർ മുൻസിപ്പൽ കമ്മിറ്റി ഈ പ്രകടനപത്രികയിൽ ബഹുജനങ്ങൾക്കു മുമ്പാകെ അവതരിപ്പിക്കുന്നതെന്ന് എൽ ഡി എഫ് നേതാക്കൾ പറഞ്ഞു.
‘അഴിമതി രഹിതവും കാര്യക്ഷമവുമായ ഭരണനിർവഹണം, സുതാര്യമായ ജനസേവന പ്രവർത്തനങ്ങൾ, നഗര വികസനത്തിന് കൃത്യതയാർന്ന നിർദ്ദേശങ്ങൾ, അതിനായുള്ള പരിഹാരങ്ങൾ തുടങ്ങി സമഗ്രവും സർവ്വതല സ്പർശിയുമായ ഒരു വികസനരേഖയാണ് അവതരിപ്പിക്കുന്നതതെന്നും നഷ്ടപ്പെട്ട 5 വർഷങ്ങൾ തിരിച്ചു പിടിച്ച്തിരൂരിനെ പുതുക്കിപണിയാൻ അതീവജാഗ്രതയോടെയുള്ള പരിശ്രമങ്ങൾ ഫലപ്രദമാക്കാൻ ജനപിന്തുണയോടെ മുന്നേറാനാവുമെന്നും എൽഡിഎഫ് നേതാക്കൾ പറഞ്ഞു. പ്രകടന പത്രിക എൽ ഡി എഫ് തിരൂർ നഗരസഭാ തിരഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാൻ അഡ്വ എം കെ മൂസക്കുട്ടി 33 വാർഡ് സ്ഥാനാർത്ഥി എ ഹരീന്ദ്രന് നൽകി പ്രകാശനം ചെയ്തു. ചടങ്ങിൽ അഡ്വ പി ഹംസക്കുട്ടി,ഗഫൂർ പി ലില്ലീസ്, അഡ്വ എസ് ഗിരീഷ് പി പി ലക്ഷ്മണൻ, വി നന്ദൻ, പിമ്പുറത്ത് ശ്രീനിവാസൻ, കെ പി മുസ്തഫ എന്നിവർ പങ്കെടുത്തു.



