സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

ടിപി വധക്കേസ്; രേഖകൾ പരിശോധിക്കാതെ തീരുമാനം എടുക്കാനാവില്ലെന്ന് സുപ്രീംകോടതി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കണ്ണൂർ: ടിപി ചന്ദ്രശേഖരൻ വധക്കേസിലെ പ്രതി ജ്യോതിബാബുവിന് ഇടക്കാല ജാമ്യം അനുവദിക്കാൻ കഴിയില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കി. കൊലപാത കേസായതിനാൽ രേഖകൾ പരിശോധിക്കാതെ ജാമ്യം നൽകാനാവില്ലെന്നായിരുന്നു കോടതിയുടെ നിലപാട്.

വിചാരണക്കോടതിയിലെ രേഖകളും സാക്ഷിമൊഴികളും ഉൾപ്പെടെ എല്ലാ രേഖകളും പരിശോധിച്ച ശേഷമേ ജാമ്യഹർജിയിൽ തീരുമാനം എടുക്കാനാകൂവെന്ന് കോടതി വ്യക്തമാക്കി. ഇതിനായി 15 ദിവസത്തിനുള്ളിൽ ബന്ധപ്പെട്ട രേഖകൾ ഹാജരാക്കണമെന്നും നിർദേശം നൽകി.

തുടർന്ന് കേസ് പരിഗണനയ്‌ക്കായി മാറ്റി.ജ്യോതിബാബുവിന്റെ ജാമ്യഹർജിയെ കെ.കെ. രമ ശക്തമായി എതിർത്തു. സംസ്ഥാനം മറുപടി നൽകാതെ നീതി വൈകിപ്പിക്കുന്നുവെന്നാണ് കെ.കെ. രമയുടെ അഭിഭാഷകൻ കോടതിയിൽ ഉന്നയിച്ചത്.

ഇതിന് മറുപടിയായി ജ്യോതിബാബുവിന്റെ അഭിഭാഷകൻ, സംസ്ഥാനത്തിനെതിരായ ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നും കെ.കെ. രമ ഗ്യാലറിക്ക് വേണ്ടിയുള്ള ആരോപണങ്ങൾ മാത്രമാണ് ഉന്നയിക്കുന്നതെന്നും രേഖപ്പെടുത്തി.

Tags :

Leave a Reply

Your email address will not be published. Required fields are marked *

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.