സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

ട്രാന്‍സ് യൂണിയന്‍ സിബില്‍ സാ-ധനുമായി ചേര്‍ന്ന് രാജ്യവ്യാപകമായി ക്രെഡിറ്റ് അവബോധ പദ്ധതിക്ക് തുടക്കം കുറിച്ചു

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കൊച്ചി: ഇന്ത്യയിലെ പ്രമുഖ വിവര ഇന്‍സൈറ്റ്സ് കമ്പനിയായ ട്രാന്‍സ് യൂണിയന്‍ സിബില്‍ മൈക്രോഫിനാന്‍സ് സ്ഥാപനങ്ങള്‍ക്കായുള്ള സ്വയം നിയന്ത്രണ സ്ഥാപനമായ സാ-ധനുമായി ചേര്‍ന്ന് പ്രത്യേക വായ്പ അവബോധ പരിപാടിക്ക് തുടക്കമിട്ടു. മൈക്രോഫിനാന്‍സ് രംഗത്തെ സാമ്പത്തിക സാക്ഷരതയും ഉത്തരവാദിത്വപരമായ വായ്പ നടപടികളും ശക്തിപ്പെടുത്താന്‍ തയ്യറാക്കിയ ഈ പരിപാടി ഇന്ത്യയിലെ മുഴുവന്‍ വായ്പദാതാക്കളെയും മൈക്രോ ഫിനാന്‍സ് വായ്പക്കാരെയും പിന്തുണയ്ക്കാന്‍ ലക്ഷ്യമിടുന്നതാണ്.

ഇതിലൂടെ മൈക്രോഫിനാന്‍സ് സ്ഥാപനങ്ങളെ ഡാറ്റാധിഷ്ഠിത ഉള്‍ക്കാഴ്ചകളും ഉപകരണങ്ങളും പരിശീലനങ്ങളും നല്‍കി ശാക്തീകരിക്കും. വായ്പ വിലയിരുത്തല്‍, നിരീക്ഷണ ശേഷികള്‍ എന്നിവ വര്‍ദ്ധിപ്പിക്കുകയും അതിലൂടെ സാമ്പത്തിക ഉള്‍ക്കൊള്ളലും ഉത്തരവാദിത്തമുള്ള വായ്പാ വിതരണവും പ്രോത്സാഹിപ്പിക്കുകയും ചെയ്യും.

വിവിധ ഭാഷകളിലുള്ള ഡിജിറ്റല്‍ ഉള്ളടക്കവും പ്രാദേശിക തലങ്ങളില്‍ ജനങ്ങളെ നേരിട്ട് ഉള്‍പ്പെടുത്തിയുള്ള പ്രചാരണ പരിപാടികളും ഉള്‍പ്പെടുത്തിയിട്ടുണ്ട്. മൈക്രോ ഫിനാന്‍സ് സ്ഥാപനങ്ങള്‍ക്ക് അവരുടെ ഉപഭോക്താക്കളെ കൂടുതല്‍ ഫലപ്രദമായി വിദ്യാഭ്യാസവും മാര്‍ഗ്ഗനിര്‍ദ്ദേശവും നല്‍കാനുള്ള ക്രമീകരണങ്ങള്‍ ഈ പദ്ധതിയില്‍ ഒരുക്കിയിട്ടുണ്ട്. ഉത്തരവാദിത്തമുള്ള വായ്പ രീതികള്‍ പ്രോത്സാഹിപ്പിക്കാനും വേണ്ടത്ര സേവനം ലഭിക്കാത്ത വിപണികളില്‍ സാമ്പത്തിക ഉള്‍ക്കൊള്ളല്‍ വ്യാപിപ്പിക്കാനും ഇതിലൂടെ ലക്ഷ്യമിടുന്നു.

ഡല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സാ-ധന്‍, ഇന്ത്യയിലെ മൈക്രോഫിനാന്‍സ് സ്ഥാപനങ്ങള്‍, എന്‍ബിഎഫ്സികള്‍, ബാങ്കുകള്‍ എന്നിവയുള്‍പ്പെടെ 230ലധികം അംഗങ്ങളുള്ള ഒരു ശൃംഖലയാണ്. ഈ സഹകരണത്തിന്‍റെ ഭാഗമായി ട്രാന്‍സ് യൂണിയന്‍ സിബിലും സാ-ധനും സംയുക്തമായി പ്രാദേശിക വര്‍ക്ഷോപ്പുകള്‍, സംസ്ഥാനതല പരിപാടികള്‍, പ്രത്യേക പരിശീലന മൊഡ്യൂളുകള്‍ എന്നിവ സംഘടിപ്പിക്കും. ഇത് മൈക്രോഫിനാന്‍സ് സ്ഥാപനങ്ങളെയും അവരുടെ ടീമുകളെയും ക്രെഡിറ്റ് സ്കോറുകളുടെ പങ്ക് നന്നായി മനസ്സിലാക്കാനും വായ്പ നല്‍കുന്നതിന് ഡാറ്റ ഉപയോഗിക്കാനും കൂടുതല്‍ ശക്തമായ ക്രെഡിറ്റ് സാഹചര്യം കെട്ടിപ്പടുക്കാനും സഹായിക്കും.

ക്രെഡിറ്റ് സാക്ഷരതയെന്നത് വെറും വായ്പ എടുക്കുന്നതിനപ്പുറം ഇന്നത്തെ സാമ്പത്തിക വ്യവസ്ഥയില്‍ വിശ്വാസവും വിശ്വാസ്യതയും കെട്ടിപ്പടുക്കാന്‍ കൂടി ലക്ഷ്യം വെച്ച വെച്ചുള്ളതാണെന്ന് ട്രാന്‍സ്യൂണിയന്‍ സിബില്‍ മാനേജിങ് ഡയറക്ടറും സിഇഒയുമായ ഭവേഷ് ജെയ്ന്‍ പറഞ്ഞു. 2024 ഡിസംബര്‍ വരെ 13 കോടിയിലധികം ആളുകള്‍ തങ്ങളുടെ സിബില്‍ റിപ്പോര്‍ട്ടും സ്കോറും പരിശോധിച്ചിട്ടുണ്ട്. ഇത് ക്രെഡിറ്റ് അവബോധമുള്ള ഉപഭോക്താക്കളുടെ എണ്ണത്തിലെ വര്‍ദ്ധനവാണ് കാണിക്കുന്നത്.

മൈക്രോ ഫിനാന്‍സ് സ്ഥാപനങ്ങള്‍ക്കും അവരുടെ ഉപഭോക്താക്കള്‍ക്കും മികച്ച ക്രെഡിറ്റ് അവബോധം ഉപയോഗിച്ച് തങ്ങളുടെ സാമ്പത്തിക ഭാവി നിയന്ത്രിക്കാന്‍ പ്രാപ്തരാക്കുന്നതിനുള്ള ഒരു ചുവടുവെയ്പ്പാണ് സാ-ധനുമായുള്ള തങ്ങളുടെ പങ്കാളിത്തമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

സാമൂഹിക തലത്തില്‍ യഥാര്‍ത്ഥവും ദീര്‍ഘകാലം നിലനില്‍ക്കുന്നതുമായ സാമ്പത്തിക ഉള്‍ക്കൊള്ളലിന് ക്രെഡിറ്റ് വിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കേണ്ടത് അനിവാര്യമാണെന്ന് സാ-ധന്‍ എക്സിക്യൂട്ടീവ് ഡയറക്ടറും സിഇഒയുമായ ജിജി മാമ്മന്‍ പറഞ്ഞു. വൃക്തികള്‍ക്ക് ക്രെഡിറ്റിന്‍റെ പങ്കും ജീവിതോപാധികള്‍ മെച്ചപ്പെടുത്തുന്നതിനോ പുതിയ അവസരങ്ങള്‍ നേടുന്നതിനോ ഉള്ള അതിന്‍റെ പ്രയോജനവും മനസ്സിലാകുമ്പോള്‍ അവര്‍ ഔപചാരിക സമ്പദ്വ്യവസ്ഥയില്‍ കൂടുതല്‍ ആത്മവിശ്വാസത്തോടെയും കാര്യക്ഷമതയോടെയും പങ്കാളികളാകും. പുതിയ പങ്കാളിത്തത്തിലൂടെ ഈ അറിവിനെ ഏറ്റവും ആവശ്യമുള്ള ഇടങ്ങളിലേക്ക് നേരിട്ട് എത്തിക്കുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഈ പരിപാടിയിലൂടെ ട്രാന്‍സ് യൂണിയന്‍ സിബിലും സാ-ധനും ഡാറ്റാ അധിഷ്ഠിതമായ കൂടുതല്‍ ശക്തമായ മൈക്രോ ഫിനാന്‍സ് പരിസ്ഥിതി കെട്ടിപ്പടുക്കുവാനുള്ള സാമൂഹിക ദൗത്യവുമായി മുന്നോട്ട് പോകുകയാണ്. ഇത് സ്ഥാപനങ്ങളെയും വ്യക്തികളെയും ഒരുപോലെ കൂടുതല്‍ അറിവോടും, ആത്മവിശ്വാസമുള്ളതുമായ സാമ്പത്തിക തീരുമാനങ്ങള്‍ എടുക്കാന്‍ പ്രാപ്തരാക്കും.

Tags :

Greeshma Celine Benny

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.