സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

വാണിജ്യ വായ്പ വളര്‍ച്ച ത്വരിതപ്പെടുത്താനായി ട്രാന്‍സ് യൂണിയന്‍ സിബിലിന്‍റെ പുതിയ ക്രെഡിറ്റ്വിഷന്‍ സിബില്‍ കൊമേഴ്സ്യല്‍ റാങ്ക് അവതരിപ്പിച്ചു

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കൊച്ചി: വാണിജ്യ, ബിസിനസ് രംഗത്തെ വായ്പകള്‍ വളര്‍ത്താന്‍ ബാങ്കുകളേയും വായ്പ സ്ഥാപനങ്ങളേയും കൂടുതലായി പിന്തുണക്കാന്‍ ട്രാന്‍സ് യൂണിയന്‍ സിബില്‍ ക്രെഡിറ്റ്വിഷന്‍ സിബില്‍ കൊമേഴ്സ്യല്‍ റാങ്ക് (സിവി സിഎംആര്‍) എന്ന പുതിയ അവലോകന മാതൃക അവതരിപ്പിച്ചു. വാണിജ്യ വായ്പ മേഖലയില്‍ കൂടുതല്‍ കൃത്യതയുള്ളതും കൂടുതല്‍ ഉത്തരവാദിത്തത്തോടു കൂടിയതുമായ തീരുമാനങ്ങള്‍ കൈക്കൊള്ളാന്‍ ഇത് സഹായകമാകും.

വിപുലമായ മേഖലകളിലേക്കു വായ്പകള്‍ ലഭ്യമാക്കല്‍, വായ്പാ സ്വഭാവം സംബന്ധിച്ച കൂടുതല്‍ ഉള്‍ക്കാഴ്ചകള്‍ എന്നിവ ലഭ്യമാക്കി ആത്യന്തികമായി വാണിജ്യ വായ്പാ വിതരണ പ്രക്രിയ കൂടുതല്‍ മെച്ചപ്പെടുത്താന്‍ ഇതു സഹായിക്കും. കൂടുതല്‍ സാമ്പത്തിക അച്ചടക്കമുള്ള വാണിജ്യ വായ്പ ഉപഭോക്താക്കളെ കണ്‍െത്താനും ഇതു സഹായിക്കും. സാമ്പത്തിക സ്വഭാവങ്ങള്‍ വിലയിരുത്തുന്ന കാലയളവ് 24-ല്‍ നിന്നു 36 മാസമായി വര്‍ധിപ്പിക്കുകയും കൂടുതല്‍ സമഗ്രമായ കാഴ്ചപ്പാടു ലഭ്യമാക്കുകയും ചെയ്യും.

റാങ്കിംഗിന് യോഗ്യമായ ബിസിനസ്സുകളുടെ എണ്ണം 12 ശതമാനം വര്‍ദ്ധിപ്പിക്കുന്നു. ഇത് ബാങ്കുകള്‍ക്ക് മുമ്പ് റാങ്ക് ചെയ്യപ്പെടാതിരുന്നവ ഉള്‍പ്പെടെ കൂടുതല്‍ ബിസിനസ്സുകളെ വിലയിരുത്താന്‍ അവസരം നല്‍കുന്നു. റാങ്ക് ചെയ്യപ്പെട്ടിട്ടുള്ള വാണിജ്യ വായ്പ ഉപഭോക്താക്കളില്‍ 70 ശതമാനത്തിലേറെയും വായ്പ ദാതാക്കള്‍ക്കു പ്രിയങ്കരമായ റാങ്ക് സ്കെയിലിലാണെന്നാണ് സൂചിപ്പിക്കപ്പെടുന്നത്.

വായ്പ ദാതാക്കളുടെ വിശ്വസനീയ പങ്കാളിയായാണ് ഇപ്പോള്‍ ട്രാന്‍സ് യൂണിയന്‍ സിബില്‍ നിലകൊള്ളുന്നത്. 2017-ല്‍ അവതരിപ്പിച്ച സിഎംആര്‍ വാണിജ്യ വായ്പാ നഷ്ടസാധ്യതകള്‍ വിശകലനം ചെയ്യുന്നതില്‍ വലിയ മാറ്റങ്ങളാണു വരുത്തിയത്. ഏകദേശം 60 ശതമാനത്തോളം വാണിജ്യ വായ്പകളും സിഎംആര്‍ റാങ്കിങ് അടിസ്ഥാനത്തിലാണ് നല്‍കുന്നത്. വിപണിയിലെ മാറ്റങ്ങളുടേയും പുതിയ ആവശ്യങ്ങളുടേയും അടിസ്ഥാനത്തിലാണ് ട്രാന്‍സ് യൂണിയന്‍ സിബില്‍ സിവി സിഎംആര്‍ അവതരിപ്പിക്കുന്നത്.

രാജ്യത്തിന്‍റെ സാമ്പത്തിക വളര്‍ച്ചയില്‍ എംഎസ്എംഇ മേഖല ഗണ്യമായ പങ്കാണു വഹിക്കുന്നതെന്ന് ട്രാന്‍സ് യൂണിയന്‍ സിബില്‍ മാനേജിങ് ഡയറക്ടറും സിഇഒയുമായ ഭവേഷ് ജെയിന്‍ പറഞ്ഞു. ആരോഗ്യകരമായ സുസ്ഥിര പ്രകടനത്തോടു കൂടി പ്രവര്‍ത്തിക്കുന്നവയില്‍ നിന്നു ഗണ്യമായ വായ്പ ആവശ്യങ്ങളാണ് ഇപ്പോള്‍ ദൃശ്യമാകുന്നത്. എംഎസ്എംഇ മേഖലയുമായി ബന്ധപ്പെട്ട് കൂടുതല്‍ വ്യക്തതയുള്ളതും കൃത്യമായതും ആയ വായ്പ കാഴ്ചപ്പാടു ലഭ്യമാക്കുന്നത് സുസ്ഥിരമായ രീതിയില്‍ കൂടുതല്‍ സ്ഥാപനങ്ങളെ സാമ്പത്തിക സേവനങ്ങളിലേക്ക് എത്തിക്കാന്‍ സഹായകമാകും.

50 കോടി രൂപ വരെയുള്ള ബിസിനസുകളെയാണ് സിവി സിഎംആറിന്‍റെ പരിധിയില്‍ ഉള്‍പ്പെടുത്തുന്നത്. വായ്പ ദാതാക്കള്‍ക്ക് വേഗതയേറിയും കൂടുതല്‍ അറിവിന്‍റെ അടിസ്ഥാനത്തിലുള്ളതുമായ തീരുമാനങ്ങള്‍ കൈക്കൊള്ളാനും മൊത്തത്തിലുള്ള വാണിജ്യ വായ്പ പ്രക്രിയ ഒരേ തലത്തിലാക്കാനും സിവി സിഎംആര്‍ സഹായകമാകും. സ്വാശ്രയമായതും എല്ലാവരേയും ഉള്‍പ്പെടുത്തിയതുമായ സമ്പദ്ഘടനയിലേക്കുള്ള സംഭാവനകളും ഇതു നല്‍കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വിപണിയിലെ പുതിയ മാറ്റങ്ങളെ ഉള്‍ക്കൊള്ളിക്കുന്ന രീതിയിലാണ് ട്രാന്‍സ് യൂണിയന്‍ സിബില്‍ സിവി സിഎംആര്‍ അവതരിപ്പിക്കുന്നതെന്നും സിവി സിഎംആര്‍ കൂടുതല്‍ വ്യക്തത നല്‍കുമെന്നും കൂടുതല്‍ ഫലപ്രദമായ സംവിധാനങ്ങളിലേക്കുള്ള വഴി തുറക്കുമെന്നും ടാറ്റാ ക്യാപിറ്റല്‍ മാനേജിങ് ഡയറക്ടരും സിഇഒയുമായ രാജീവ് സഭര്‍വാള്‍ പറഞ്ഞു.

വായ്പ വിലയിരുത്തലുകള്‍ ക്രമീകരിക്കാനും അര്‍ഹതയുളള ബിസിനസുകള്‍ക്ക് വായ്പകള്‍ക്ക് അവസരം നല്‍കാനും ട്രാന്‍സ് യൂണിയന്‍ സിബിലിന്‍റെ സിവി സിഎംആര്‍ സഹായിക്കുമെന്ന് എസ്വിസി കോപറേറ്റീവ് ബാങ്ക് മാനേജിങ് ഡയറ്ക്ടര്‍ രവീന്ദര്‍ സിങ് പറഞ്ഞു.

തങ്ങളുടെ ശാഖകളിലൂടേയുള്ള ചെറുകിട വാണിജ്യ വായ്പകള്‍ക്ക് കൂടുതല്‍ മെച്ചപ്പെട്ട ചട്ടക്കൂടു നല്‍കാന്‍ സിഎംആര്‍ സഹായിച്ചിട്ടുണ്ടെന്നും കൂടുതല്‍ വ്യക്തതയുള്ളതും സുസ്ഥിരമായതുമായ റാങ്ക് ലഭ്യമാകുന്നത് കൂടുതല്‍ മെച്ചപ്പെട്ട രീതിയില്‍ വായ്പാ സംവിധാനങ്ങള്‍ പ്രയോജനപ്പെടുത്താന്‍ സഹായിക്കുമെന്നും ആംബിറ്റ് ഫിന്‍വെസ്റ്റ് സിഇഒ സഞ്ജയ് അഗര്‍വാള്‍ പറഞ്ഞു.

1 മുതല്‍ 10 വരെയുള്ള സിവി സിഎംആര്‍ റാങ്കുകളില്‍ സിഎംആര്‍ 1 ആണ് ഏറ്റവും മികച്ച റാങ്ക്. ഇത് ഏറ്റവും കുറഞ്ഞ ഡിഫോള്‍ട്ട് നിരക്കിനെ സൂചിപ്പിക്കുന്നു. എന്നാല്‍ സിഎംആര്‍ 10ന് ഏറ്റവും ഉയര്‍ന്ന ഡിഫോള്‍ട്ട് നിരക്കാണ് ഉള്ളത്.

Tags :

Greeshma Celine Benny

Recent News

Advertisement