കോഴിക്കോട്: ഇരിങ്ങാടൻപള്ളി മഹാവിഷ്ണു ക്ഷേത്രത്തിലെ ഭണ്ഡാരത്തിന്റെ പൂട്ട് പൊളിച്ച് പണം മോഷ്ടിച്ച കേസിലെ പ്രതികളായ രണ്ടു യുവാക്കൾ പോലീസ് പിടിയിൽ. കേസിലെ ഒന്നാംപ്രതിയായ പറമ്പിൽ ബസാർ വലിയകുളങ്ങര വീട്ടിൽ മുഹമ്മദ് ഷിഫാസ് സംഭവം നടന്ന് ഒരാഴ്ചക്കുള്ളിൽ തന്നെ പിടിയിലായിരുന്നു. രണ്ടാംപ്രതിയായ മുഖദാർ, മരയ്ക്കാന്റകത്ത് വീട്ടിൽ ഹബീബ് ഷാമിൽ ഇന്നലെ കോഴിക്കോട് ടൗണിൽവെച്ച് അറസ്റ്റിലായി.
അസിസ്റ്റന്റ് കമ്മീഷണർ ആർ. ഹരിപ്രസാദിന്റെ കീഴിലുള്ള ക്രൈം സ്ക്വാഡാണ് പ്രതികളെ പിടികൂടിയത്. ചേവായൂർ എസ്ഐ ജി. സന്തോഷ് കുമാർ, മിജോ ജോസ്, എഎസ്ഐ ഷിറിൽ ദാസ്, ക്രൈം സ്ക്വാഡ് അംഗങ്ങളായ എഎസ്ഐ കെ. വി. റഷീദ്, സിപിഒമാരായ വിഷ്‌ലിൽ വിശ്വനാഥ്, ഒ. ദീപക് എന്നിവരടങ്ങിയ സംഘമാണ് അന്വേഷണം നടത്തിയത്.






