മധ്യപ്രദേശ്: ആദിവാസി യുവതിയെ ക്രൂരമായി കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി. സംഭവത്തിൽ രണ്ടു പേരെ പോലീസ് അറസ്റ്റ് ചെയ്തു. സ്ത്രീയുടെ മൃതദേഹം കണ്ടെത്തിയ വീട്ടിലെ താമസക്കാരായ ഹരി പാൽവി, സുനിൽ ധ്രുവെ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
ബലാത്സംഗത്തിനിടെ യുവതിയുടെ സ്വകാര്യഭാഗത്ത് ഇരുമ്പ് വടി തിരുകി കയറ്റി. ഖണ്ഡ്വ ജില്ലയിലെ ഖൽവ ആദിവാസി മേഖലയ്ക്കു കീഴിലുള്ള റോഷ്‌നി ചൗക്കി പ്രദേശത്താണ് അതിദാരുണമായ കൊലപാതകം നടന്നത്. ക്രൂരമായി കൊലപ്പെടുത്തിയതിന് പിന്നാലെ യുവതിയുടെ ഗർഭാശയം പുറത്ത് വന്നെന്നു പോലീസ് പറഞ്ഞു.
ആക്രമണത്തിൽ രക്തം വാർന്ന നിലയിൽ തറയിലായിരുന്നു യുവതിയുടെ മൃതദേഹം കിടന്നിരുന്നത്. ഗ്രാമവാസികളിൽ നിന്നുള്ള വിവരങ്ങളുടെ അടിസ്ഥാനത്തിൽ, യുവതിയുടെ അയൽക്കാരായ രണ്ടു പേരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇരുവരും സ്ത്രീയെ കൂട്ടബലാത്സംഗം ചെയ്യുകയായിരുന്നു.






