Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

ജില്ലാ കലാവേദികളിൽ തിളങ്ങിയ പ്ലസന്റ്‌ വിദ്യാർത്ഥികൾക്ക്  ആദരം

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

  
മലപ്പുറം: പ്ലസന്റ് ഇംഗ്ലീഷ് സ്കൂളിൽ ജില്ലാ സ്കൂൾ കലാമേളയിൽ ഉജ്ജ്വല വിജയം കൈവരിച്ച വിദ്യാർത്ഥികളെ ആദരിക്കുന്ന അനുമോദന പരിപാടി ഭംഗിയായി നടത്തി. പ്ലസന്റ് ഇംഗ്ലീഷ് സ്കൂളിൻ്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ചടങ്ങിൽ അധ്യാപകരും രക്ഷിതാക്കളും വിദ്യാർത്ഥികളും ഭാഗമായത് ചടങ്ങിനെ ആകർഷകമാക്കി.

പ്രസ്തുത പരിപാടി  പ്ലസന്റ് എജുക്കേഷണൽ ആൻഡ് ചാരിറ്റബിൾ ട്രസ്റ്റ്  സെക്രട്ടറി യു. വി. ഷബീഹിന്റെ അധ്യക്ഷതയിൽ അക്കാദമിക് കമ്മിറ്റി ചെയർമാൻ വി. പി. ബാബു ഉദ്ഘാടനം നിർവഹിച്ചു. വിജയികളായ കലാകാരന്മാർക്ക് മൊമെന്റോ പ്ലസന്റ് എജുക്കണൽ ആൻഡ് ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ സി. പി. മുസ്തഫയും ഡയറക്ടർ ഹംസക്കോയയും ചേർന്ന് നൽകി.

കെ. ജി–എൽ. പി വിഭാഗം ഹെഡ് റാണി മുംതാസ് മികച്ച പ്രകടനം കാഴ്ചവെച്ച കുഞ്ഞുകലാകാരന്മാർക്ക് ഹൃദയം നിറഞ്ഞ ആശംസകൾ നേർന്നു. സ്കൂൾ ഹെഡ്മാസ്റ്റർ എം. മനോഹരൻ നായർ സ്വാഗതവും ഹെഡ്മിസ്ട്രസ് ഹഫ്സ. വി നന്ദിയും അറിയിച്ചു. വിദ്യാഭ്യാസ–സാംസ്കാരിക രംഗത്ത് വിദ്യാർത്ഥികൾ കൈവരിച്ച നേട്ടങ്ങൾ കൂടുതൽ ഉയരങ്ങളിലേക്ക് നയിക്കുമെന്ന ആത്മവിശ്വാസത്തോടെ ചടങ്ങ് സമാപിച്ചു.

Recent News

Advertisement
WhiteswanTV Footer