കോഴിക്കോട് : കോഴിക്കോട് പന്നിയങ്കര ശ്രീ ദുർഗ്ഗാ ഭഗവതി ക്ഷേത്രത്തിൽ തൃക്കാർത്തിക ആരാധന നടന്നു. പുലർച്ചെ ഗണപതി ഹോമവും മറ്റ് വിശേഷാൽ പൂജകളും നടന്നു. സന്ധ്യയ്ക്ക് നട തുറന്നപ്പോൾ ദീപാരാധനയും ഒപ്പം ക്ഷേത്രത്തിന് ചുറ്റും തൃക്കാർത്തിക പ്രമാണിച്ച് ഭഗവതിയ്ക്ക് ലക്ഷം ദീപ സമർപ്പണവും നടന്നു. ദീപ പ്രഭയിൽ കുളിച്ചു നിന്ന ക്ഷേത്രത്തിലേക്ക് അമ്മയുടെ അനുഗ്രഹത്തിനായി ഭക്തജന പ്രവാഹം തന്നെ അനുഭവപ്പെട്ടു.






