അമേരിക്ക : ദേശീയ സുരക്ഷാ ആശങ്കകൾ ചൂണ്ടിക്കാട്ടി 12 രാജ്യങ്ങളിൽ നിന്നുള്ള യാത്ര നിരോധിക്കുന്ന പ്രഖ്യാപനത്തിൽ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഒപ്പുവച്ചു. അഫ്ഗാനിസ്ഥാൻ, മ്യാൻമർ, ചാഡ്, റിപ്പബ്ലിക് ഓഫ് കോംഗോ, ഇക്വറ്റോറിയൽ ഗിനിയ, എറിത്രിയ, ഹെയ്തി, ഇറാൻ, ലിബിയ, സൊമാലിയ, സുഡാൻ, യെമൻ എന്നിവയുൾപ്പെടെ 12 രാജ്യങ്ങളിൽ നിന്നുള്ള പൗരന്മാരുടെ പ്രവേശനനമാണ് നിരോധിച്ചിരിക്കുന്നത്. ജൂൺ 9 തിങ്കളാഴ്ച 12:01 മുതൽ പ്രാബല്യത്തിൽ വരുന്ന നിരോധനത്തിന് പുറമേ, ബുറുണ്ടി, ക്യൂബ, ലാവോസ്, സിയറ ലിയോൺ, ടോഗോ, തുർക്ക്മെനിസ്ഥാൻ, വെനിസ്വേല എന്നിവിടങ്ങളിൽ നിന്നുള്ള സന്ദർശകർക്ക് ഭാഗിക പ്രവേശന നിയന്ത്രണങ്ങൾ ഉണ്ടായിരിക്കും.ദേശീയ സുരക്ഷ സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെയുള്ള ഈ നീക്കം.
അഫ്ഗാനിസ്ഥാനിലെ താലിബാന്റെ നിയന്ത്രണം, ഇറാനിലും ക്യൂബയിലും സർക്കാർ സ്പോൺസർ ചെയ്ത ഭീകരവാദം, ചാഡ്, എറിത്രിയ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ളവർക്ക് വിസ കാലാവധി കഴിഞ്ഞുള്ള താമസത്തിന്റെ ഉയർന്ന നിരക്കുകൾ എന്നിവയാണ് നിരോധനങ്ങൾക്ക് കാരണമായി ചൂണ്ടിക്കാണിക്കപ്പെട്ട പ്രത്യേക കാരണങ്ങൾ .
ഇറാഖ്, സിറിയ, ഇറാൻ, സുഡാൻ, ലിബിയ, സൊമാലിയ, യെമൻ എന്നിവയുൾപ്പെടെ ഏഴ് മുസ്ലീം ഭൂരിപക്ഷ രാജ്യങ്ങളിലെ പൗരന്മാർക്ക് യുഎസിലേക്കുള്ള യാത്ര നിരോധിച്ചുകൊണ്ട് ട്രംപ് തന്റെ ആദ്യ ടേമിൽ 2017 ജനുവരിയിൽ ഒരു എക്സിക്യൂട്ടീവ് ഉത്തരവ് പുറപ്പെടുവിച്ചു. എന്നാൽ ആ നയം , മുൻ പ്രസിഡന്റ് ജോ ബൈഡൻ 2021-ൽ റദ്ദാക്കി, “നമ്മുടെ ദേശീയ മനസ്സാക്ഷിക്കുമേലുള്ള കളങ്കം” എന്നായിരുന്നു അദ്ദേഹം ഈ നിരോധനത്തെ വിശേഷിപ്പിച്ചത്.





