സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

43 കോടി രൂപയുണ്ടെങ്കിൽ അമേരിക്കന്‍ പൗരത്വം ലഭിക്കുമെന്ന് ട്രംപ്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

അതിസമ്പന്നർക്ക് അമേരിക്കന്‍ പൗരത്വം അനായാസം ലഭിക്കാൻ അവസരമൊരുക്കി പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. അഞ്ച് മില്യണ്‍ അമേരിക്കൻ ഡോളര്‍ ഏകദേശം 43.5 കോടി ഇന്ത്യന്‍ രൂപ ചെലവഴിച്ചാല്‍ പൗരത്വം ലഭിക്കുന്ന ഗോള്‍ഡ് കാര്‍ഡ് പദ്ധതിയാണ് ട്രംപ് നടപ്പാക്കാനൊരുങ്ങുന്നത്. പദ്ധതിയുടെ വിവരങ്ങള്‍ രണ്ടാഴ്ചയ്ക്കകം പുറത്തുവിടും.

വിദേശികള്‍ക്ക് അമേരിക്കന്‍ പൗരത്വം വാഗ്ദാനം ചെയ്യുന്ന പത്ത് ലക്ഷം ഗോള്‍ഡ് കാര്‍ഡുകള്‍ വിറ്റഴിക്കാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് ട്രംപ്. അമേരിക്കന്‍ വ്യവസായ സംരംഭങ്ങളില്‍ നിക്ഷേപം നടത്തുന്നവര്‍ക്കുള്ള ഇ.ബി 5 പദ്ധതിക്ക് പകരമായാണ് ഗോള്‍ഡ് കാര്‍ഡ് അവതരിപ്പിക്കുന്നത്.

വന്‍തുക നിക്ഷേപിച്ചാല്‍ അമേരിക്കയില്‍ ജോലി ലഭിക്കുകയും തുടര്‍ന്ന് രാജ്യത്ത് സ്ഥിരതാമസമാക്കാനുള്ള അനുമതിയും ലഭിക്കുന്ന തരത്തിലുള്ള പദ്ധതിയാണ് നടപ്പിലാക്കുകയെന്ന് ട്രംപ് മാധ്യമങ്ങളോട് പറഞ്ഞു. അഞ്ച് മില്യണ്‍ അമേരിക്കന്‍ ഡോളറായിരിക്കും കാര്‍ഡിന്റെ വില. കാര്‍ഡുള്ളവര്‍ക്ക് ഗ്രീന്‍ കാര്‍ഡിന്റെ ആനുകൂല്യങ്ങള്‍ ലഭ്യമാകും. തുടര്‍ന്ന് അവര്‍ക്ക് പൗരത്വം നേടാം. അതിസമ്പന്നർക്ക് ആ കാര്‍ഡ് വാങ്ങുന്നതിലൂടെ നമ്മുടെ രാജ്യത്തേക്ക് വരാമെന്നും ട്രംപ് പറയുന്നു.

Tags :

Recent News

Advertisement

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.