Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

36 രാജ്യങ്ങളിലേക്ക് കൂടി യാത്രാ വിലക്ക് വ്യാപിപ്പിക്കാന്‍ ട്രംപ്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

അമേരിക്കയിലേക്കുള്ള യാത്രാ വിലക്ക് 36 രാജ്യങ്ങളിലേക്ക് കൂടി വ്യാപിപ്പിക്കാന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ്. എത്യോപ്യ, ഈജിപ്ത്, ജിബൂട്ടി ഉള്‍പ്പെടെയുള്ള രാജ്യങ്ങളിലേക്കാണ് യാത്രാവിലക്ക് വ്യാപിപ്പിച്ചിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് കരടില്‍ അമേരിക്കന്‍ ആഭ്യന്തര സെക്രട്ടറി മാര്‍കോ റൂബിയോ ഒപ്പുവച്ചു.

അടിയന്തര നടപടി ക്രമങ്ങൾ പൂർത്തിയാക്കാൻ പട്ടികയില്‍ ഉള്‍പ്പെട്ടിരിക്കുന്ന രാജ്യങ്ങൾക്ക് അമേരിക്ക 60 ദിവസത്തെ സാവകാശമാണ് നൽകിയിരിക്കുന്നത്. ലിസ്റ്റില്‍ ഉള്‍പ്പെട്ട രാജ്യങ്ങളില്‍ നിന്നും നിരവധിയാളുകളാണ് മതിയായ രേഖകളില്ലാതെ എത്തുന്നതെന്ന് അമേരിക്കന്‍ ആഭ്യന്തര വകുപ്പ് ആരോപിച്ചു. യുഎസില്‍ നിന്ന് പുറത്താക്കപ്പെടുന്ന മൂന്നാം രാജ്യ പൗരന്മാരെ സ്വീകരിക്കാന്‍ ഒരു രാജ്യം തയ്യാറാണെങ്കില്‍ അത് മറ്റ് ആശങ്കകള്‍ ലഘൂകരിക്കുമെന്നും കരടില്‍ സൂചിപ്പിച്ചിട്ടുണ്ട്.

വിദ്യാഭ്യാസത്തിനും ജോലിക്കും മറ്റുമായി അമേരിക്കയിലെത്തുന്നതിനുള്ള വിസാ നിയന്ത്രണങ്ങള്‍, യാത്രാ നിരോധനങ്ങള്‍ മുതലായവയെക്കുറിച്ചാണ് കരട് നിയമം വിശദമായി പരാമര്‍ശിക്കുന്നത്. പുതിയതായി യാത്രാ വിലക്ക് ഏര്‍പ്പെടുത്തുന്ന 36 രാജ്യങ്ങളില്‍ ഇരുപത്തിയഞ്ചും ആഫ്രിക്കന്‍ രാജ്യങ്ങളാണ്.

Content: Trump to extend travel ban to 36 more countries

Recent News

Advertisement
WhiteswanTV Footer