ദോഹ: ഖത്തർ അമീറിന്റെ ഔദ്യോഗിക വസതിയായ അൽ വജ്ബ പാലസ് സന്ദർശിച്ച് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. അമീറിന്റെ വസതിയിലെത്തിയ ട്രംപിന് വലിയ സ്വീകരണമായിരുന്നു ഒരുക്കിയിരുന്നത്. പാലസ് മുഴുവൻ ചുറ്റിക്കണ്ട ട്രംപിന് പാലസിനെപ്പറ്റിയുള്ള കാര്യങ്ങൾ അമീർ പറഞ്ഞു കൊടുത്തു.
പാലസ് ചുറ്റിക്കാണുന്നതിനിടയിൽ ട്രംപ് ഇത് അടിപൊളി വീടാണിതെന്ന് പറയുകയും ചെയ്തു. മിഡിൽഈസ്റ്റ് പര്യടനത്തിന്റെ ഭാഗമായി ഇന്നലെയാണ് ട്രംപ് ഖത്തറിലെത്തിയത്. ട്രംപുമായി ഇന്ത്യൻ വ്യവസായി മുകേഷ് അംബാനി കൂടിക്കാഴ്ചയും നടത്തി. ഖത്തറിൽ ഒരുക്കിയ ഔദ്യോഗിക വിരുന്നിൽ പങ്കെടുക്കുകയും ചെയ്തു.






