സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

കൊച്ചിയിൽ ലഹരിവസ്തുക്കളുമായി രണ്ട് പേർ പിടിയിൽ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കൊച്ചി: എറണാകുളം നഗരത്തിൽ പൊലീസ് നടത്തിയ തുടർച്ചയായ പരിശോധനയിൽ 48 ഗ്രാം എംഡിഎംഎയും 149.68 ഗ്രാം കഞ്ചാവും പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു.

കണയന്നൂർ താഴത്തെ കുട്ടിവീട്ടിൽ പ്രണവ്, പൂണിത്തുറ പ്ലക്കാട്ട് വീട്ടിൽ പ്രശാന്ത് എന്നിവരാണ് അറസ്റ്റിലായത് . പ്രണവിനെ ചേരാനല്ലൂർ ജിഎൽപി സ്കൂളിന് സമീപത്ത് നിന്നും പ്രശാന്തിനെ മരട് വെൽ കെയർ ആശുപത്രിക്ക് സമീപത്തുനിന്നുമാണ് അറസ്റ്റ് ചെയ്തത്.

ബെംഗളൂരുവിൽ നിന്ന് നേരിട്ട് എംഡിഎംഎ കേരളത്തിലേക്ക് കടത്തുന്ന പ്രധാനികളിൽ ഒരാളാണ് പ്രശാന്ത്. കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ പുട്ട വിമലാദിത്യയുടെ നിർദേശപ്രകാരം നാർക്കോട്ടിക് സെൽ അസിസ്റ്റന്റ് കമ്മീഷണർ കെ.എ. അബ്ദുൽ സലാമിന്റെ നേതൃത്വത്തിലുള്ള ഡാൻസാഫ് സംഘമാണ് പ്രതികളെ പിടികൂടിയത്.

ഇരുവരുടെയും അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം വൈദ്യപരിശോധന പൂർത്തിയാക്കി കോടതിയിൽ ഹാജരാക്കി. പ്രതികളെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തിരിക്കുകയാണ്.

Tags :

Leave a Reply

Your email address will not be published. Required fields are marked *

Recent News

Advertisement

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.