ചെന്നൈ : തമിഴ്നാട്ടിലെ തിരുപ്പൂരിൽ ഡൈയിംഗ് ഫാക്ടറിയിലെ മലിനജല വൃത്തിയാക്കുന്നതിനിടെ ശ്വാസംമുട്ടി രണ്ട് പേർ മരിച്ചു. തൊഴിലാളികളായ ശരവണൻ, വേണുഗോപാൽ എന്നീ രണ്ട് പേരാണ് മരിച്ചത്. ഇവരെ ഉടൻ തന്നെ ഒരു സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും യാത്രമധ്യേ മരണം സ്ഥിതിക്കരിച്ചിരുന്നു. അഞ്ചുപേരാണ് ടാങ്ക് വൃത്തിയാക്കാൻ ഇറങ്ങിയത് ഇതിൽ രണ്ടുപേരാണ് മരിച്ചത്. അതേസമയം മൂന്ന് പേരുടെ നില ഗുരുതരമായി തുടരുകയാണ്.
കഴിഞ്ഞ വർഷവും ചെന്നൈയിൽ സമാനമായ രീതിയിൽ ഒരു തൊഴിലാളി മരിച്ചിരുന്നു. കൂടാതെ 2023 മെയ് 1 ന് അന്താരാഷ്ട്ര തൊഴിലാളി ദിനത്തിൽ തിരുവള്ളൂർ ജില്ലയിൽ സമാനമായ ഒരു സംഭവം നടന്നിരുന്നു ഒരു സ്വകാര്യ സ്കൂളിലെ സെപ്റ്റിക് ടാങ്ക് വൃത്തിയാക്കുന്നതിനിടെയായിരുന്നു ശുചീകരണ തൊഴിലാളികളായ ഗോവിന്ദനും സുബ്ബുരായലുവും അന്ന് ശ്വാസംമുട്ടി മരിക്കുകയായിരുന്നു






