തിരുവനന്തപുരം: ബസിനുള്ളിൽ വച്ച് പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് നേരെ നഗ്നതാ പ്രദർശനം നടത്തിയ കേസിൽ പ്രതിക്ക് രണ്ടു വർഷം കഠിനതടവും 10,000 രൂപ പിഴയും. കാട്ടാക്കട അതിവേഗ പോക്സോ കോടതി ജഡ്ജി എസ്. രമേഷ് കുമാറാണ് ശിക്ഷ വിധിച്ചത്.
നെടുമങ്ങാട് കല്ലിയോട് തീർത്ഥങ്കര സ്വദേശി അനിൽകുമാറിനെ( 45) ആണ് ശിക്ഷിച്ചത്. പിഴത്തുക അതിജീവിതയ്ക്ക് നൽകാൻ കോടതി വിധിച്ചു. അല്ലാത്തപക്ഷം രണ്ടു മാസം അധിക കഠിനതടവ് അനുഭവിക്കണമെന്ന് വിധിയിൽ പറയുന്നു.






