മലപ്പുറം: അരീക്കോട് ബ്ലോക്ക് പഞ്ചായത്തിലേക്ക് എടവണ്ണ ഡിവിഷനിലെയും പത്തപ്പിരിയം ഡിവിഷനിലെയും സ്ഥാനാർഥികളെ യുഡിഎഫ് പ്രഖ്യാപിച്ചു. പത്തപ്പിരിയം ഡിവിഷനിൽ നിന്നും മുസ്ലിം ലീഗിലെ വി. പി ലുഖ്മാനും പന്നിപ്പാറ ഡിവിഷനിൽ നിന്നും മുസ്ലിം ലീഗിലെ പള്ളിമുക്കുമാണ് മത്സരിക്കുന്നത്.
മുസ്ലിംലീഗിലെ പഞ്ചായത്ത് കമ്മിറ്റി പ്രെസിഡന്റായ വി. പി ലുഖ്മാൻ പഞ്ചായത്ത് മുൻ ഭരണസമിതി അംഗമാണ്. പ്രഖ്യാപനയോഗം പി.കെ ബഷീർ എംഎൽഎ ഉദ്ഘാടനം ചെയ്തു. യുഡിഎഫ് പഞ്ചായത്ത് കമ്മിറ്റി ചെയർമാൻ എ. അഹമ്മദ് കുട്ടി, മുസ്ലിംലീഗ് മണ്ഡലം സെക്രട്ടറി പി. ഷംസുദ്ദീൻ, എടവണ്ണ പഞ്ചായത്ത് കമ്മിറ്റി ജനറൽ സെക്രട്ടറി എ. അബ്ദുൽ ഷുക്കൂർ, ട്രഷറർ ടി. പി റഹൂഫ്, യൂത്ത് ലീഗ് പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് സി. ടി നിയാസ് തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.
എടവണ്ണ ഡിവിഷനിൽ കോൺഗ്രസ് സ്ഥാനാർത്ഥി മത്സരിക്കും. ഒന്നിലധികം പേരുകൾ ഉയരുന്നതിനാൽ സ്ഥാനാർത്ഥിയെ ജില്ലാ കോൺഗ്രസ് കമ്മിറ്റി പ്രഖ്യാപിച്ചിട്ടില്ല. എടവണ്ണ പഞ്ചായത്തിലെ മുഴുവൻ വാർഡുകളിലെയും യുഡിഎഫ് സ്ഥാനാർത്ഥികൾ ഇന്ന് പത്രിക സമർപ്പിക്കും






