കോഴിക്കോട് : കോഴിക്കോട് കോർപ്പറേഷനിലെ 37-ാം വാർഡിൽ യു.ഡി.എഫ് സ്ഥാനാർത്ഥി പര്യടനം നടത്തി. വയലക്കരപ്പറമ്പ് പ്രദേശത്താണ് യു.ഡി.എഫ് സ്ഥാനാർത്ഥിയായ ബൈജു കാളക്കണ്ടി തിരഞ്ഞെടുപ്പ് പര്യടനം നടത്തിയത്. നിലവിൽ കോഴിക്കോട് പന്നിയങ്കര കോൺഗ്രസ് മണ്ഡലം പ്രസിഡന്റാണ് അദ്ദേഹം. കോഴിക്കോട് കോർപ്പറേഷനെ ഇടത് മുന്നണിയുടെ ദുർഭരണത്തിൽ നിന്നും മോചിപ്പിക്കുകയെന്നതാണ് കോൺഗ്രസ്സിന്റെ ലക്ഷ്യമെന്നും, അതിനായി കഴിഞ്ഞ തവണത്തേതിന് സമാനമായി 37 -ാം വാർഡിൽ നിന്നും യു.ഡി.എഫ് സ്ഥാനാർത്ഥിയായ തന്നെ വൻ ഭൂരിപക്ഷത്തിൽ വിജയിപ്പിക്കണമെന്ന് അദ്ദേഹം പൊതു ജനങ്ങളോട് അഭ്യർത്ഥിച്ചു.






