കോഴിക്കോട് : കോഴിക്കോട് ഒളവണ്ണ പഞ്ചായത്ത് യു.ഡി.എഫ് കൺവെൻഷൻ കെ.പി.സി.സി രാഷ്ട്രീയകാരിസമിതി അംഗം എൻ. സുബ്രഹ്മണ്യൻ ഉദ്ഘാടനം ചെയ്തു.
യു.ഡി.എഫ് ഒളവണ്ണ പഞ്ചായത്ത് കമ്മിറ്റി ചെയർമാൻ എൻ. മുരളീധരൻ അധ്യക്ഷത വഹിച്ചു. നിയോജക മണ്ഡലം കൺവീനർ എ.ടി. ബഷീർ സ്ഥാനാർത്ഥിപ്പട്ടിക പ്രഖ്യാപിച്ചു. സി.എം.പി സംസ്ഥാന സെക്രട്ടറി സി.എൻ വിജയകൃഷ്ണൻ ചോലയ്ക്കൽ, രാജേന്ദ്രൻ, കെ.കെ കോയ എന്നിവർ സംസാരിച്ചു.
മത്സരിക്കുന്ന സ്ഥാനാർത്ഥികൾ വാർഡ് ഒന്ന് – സി.എം. ഹനീഫ, രണ്ട് – ടി.എം റംസീന, മൂന്ന് – മിനി സുധാകരൻ, നാല് – ഇ. മുനീഫ, അഞ്ച് – വി. സവിത, ആറ് – വിനോദ്കുമാർ കുറുങ്ങാടം, പത്ത് – എം.കെ ഷെരീഫ, പതിനൊന്ന് – സി. ബിജു, പന്ത്രണ്ട് – പി.എം റസീന, പതിമൂന്ന് – റെനിൽകുമാർ മണ്ണൊടി, പതിന്നാല് – പി. കണ്ണൻ, പതിനഞ്ച് – വിപിൻ ഒളവണ്ണ, പതിനാറ് – ടി. അബ്ദുൾ മുജീബ്, പതിനേഴ് – വയലിലകത്ത് അബൂബക്കർ, പതിനെട്ട് – എം. ജയപ്രസാദ്, പത്തൊൻപത് – വി. പ്രവീണ, ഇരുപത് – പി. എം സൗദ, ഇരുപത്തിയൊന്ന് – ടി.പി.എം സാദ്ദിഖ്, ഇരുപത്തി രണ്ട് – അജ്നാസ് കൊല്ലേരി, ഇരുപത്തി മൂന്ന് – സി.കെ സാജിത, ഇരുപത്തിനാല് – കെ. സുനിൽ എന്നിവരാണ്.






