കോഴിക്കോട്: യുഡിഎഫ് ജില്ലാ പഞ്ചായത്ത് പന്തീരങ്കാവ് ഡിവിഷൻ തെരഞ്ഞെടുപ്പ് കമ്മിറ്റിയുടെ രൂപീകരണ കൺവെൻഷന് പെരുമണ്ണ വേദിയായി. എം. കെ. രാഘവൻ എം.പി ചടങ്ങ് ഉദ്ഘാടനം ചെയ്തു.
ഡി.സി.സി ജനറൽ സെക്രട്ടറി ദിനേശ് പെരുമണ്ണ അധ്യക്ഷത വഹിച്ചു. യുഡിഎഫ് സ്ഥാനാർത്ഥി പി. ഭബിത, സി.എൻ വിജയകൃഷ്ണൻ, യു.സി രാമൻ, കെ. മൂസ്സ മൗലവി, രാജേന്ദ്രൻ ചോലക്കൽ, എം.പി കേളുക്കുട്ടി, അഷ്റഫ് മണക്കടവ്, എ.പി പീതാംബരൻ എന്നിവർ സമ്മേളനത്തിൽ സംസാരിച്ചു. ചെയർമാൻ എ ടി ബഷീർ, ജനറൽ കോൺവീനർ ദിനേഷ് പെരുമണ്ണ, ട്രഷറർ അഷ്‌റഫ് മണക്കടവ് തുടങ്ങിയവരാണ് ഭാരവാഹികൾ.






