കാസർഗോഡ് : കിനാനൂർ- കരിന്തളം ഗ്രാമ പഞ്ചായത്തിൽ യുഡിഎഫ് സ്ഥാനാർത്ഥികൾ നാമനിർദേശ പത്രിക സമർപ്പിച്ചു. യുഡിഎഫ് പ്രവർത്തകരും നേതാക്കളും സ്ഥാനാർത്ഥികളോടൊപ്പം പ്രകടനമായെത്തിയാണ് പത്രിക സമർപ്പിച്ചത്.
മണ്ഡലം കോൺഗ്രസ്പ്രസിഡന്റും കാരാട്ട് ഒമ്പതാം വാർഡ് സ്ഥാനാർത്ഥിയുമായ മനോജ് തോമസ് ആദ്യ പത്രിക സമർപ്പിച്ചു. സ്ഥാനാർത്ഥികളായ ഭാസ്ക്കരൻ എ, ചന്ദ്രമോഹനൻ, ശ്യാമള, ഐശ്വര്യ ലക്ഷ്മി, രമ്യ വി, നൗഷാദ് കാളിയാനം, സെറീന കെ പി, ഓമന എം, ഷൈലജകൃഷ്‌ണൻ, പി കെ ശ്യാമള, സിന്ധു വിജയകുമാർ, റോസമ്മ ചാക്കോ, ജോമോൾ, അജയൻ വേളൂർ, ഗീതാ രാമചന്ദ്രൻ, മധു ചാമക്കാഴി, ഷൈലജ ചെറുവ തുടങ്ങിയവർ പത്രിക സമർപ്പിച്ചു.
കോൺഗ്രസ്സ് നേതാക്കളായ സി വി ഭാവനൻ, ഉമേശൻ വേളൂർ, താജ്ജുദ്ദീൻ കമ്മാടം,എൻ വിജയൻ, കുഞ്ഞിരാമൻ മാസ്റ്റർ, ഇ തമ്പാൻ നായർ, പി പത്മനാഭൻ, സി വി ഗോപകുമാർ, ദിനേശൻ പെരിയങ്ങാനം, സിജോ പി ജോസഫ്, യു വി മുഹമ്മദ് കുഞ്ഞി,കെ പി ബാലകൃഷ്‌ണൻ, കെ പി ചിത്രലേഖ, ബാലഗോപാലൻ കാളിയാനം, ശശി ചാങ്ങാട്, റെജി തോമസ്, വിജയൻ കെ എന്നിവർ പ്രകടത്തിന് നേതൃത്വം നൽകി.






