സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം
Advertisement

ബാഹ്യമായ അജണ്ടകൾ പാലക്കാട് നടപ്പാകില്ല; യുഡിഎഫ് ആധികാരിക വിജയം നേടും: കെ സി വേണുഗോപാൽ എംപി

പാലക്കാട്‌: ജനകീയ പ്രശ്നങ്ങൾ പാടെ അവഗണിച്ച് ബാഹ്യമായ അജണ്ടകൾ വെച്ച് തെരഞ്ഞെടുപ്പിനെ തങ്ങൾക്ക് അനുകൂലമാക്കാമെന്ന് ആരെങ്കിലും കരുതുന്നുണ്ടെങ്കിൽ അത് വെറുതെയാണെന്നും യുഡിഎഫ് ആധികാരിക വിജയം നേടുമെന്നും എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ എംപി.

സംസ്ഥാനത്ത് ഉപതെരഞ്ഞെടുപ്പുകൾ നടക്കുന്ന മൂന്നു മണ്ഡലങ്ങളിലും ഉയർന്ന ഭൂരിപക്ഷത്തിൽ യുഡിഎഫ് സ്ഥാനാർത്ഥികൾ വിജയം നേടും. ഇന്നത്തെ രാഷ്ട്രീയ കാലാവസ്ഥ യുഡിഎഫിന് അനുകൂലമാണ്. കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ജനദ്രോഹ നയങ്ങളിൽ സാധാരണക്കാർ മടുത്തു. എല്ലാ വിഭാഗം ജനങ്ങളും അസ്വസ്ഥരാണ്. ആ അസ്വസ്ഥത തെരഞ്ഞെടുപ്പിൽ പ്രതിഫലിക്കുമെന്നും കെ സി വേണുഗോപാൽ പറഞ്ഞു.

തുടർഭരണം ധിക്കാരത്തിനുള്ള അവസരമായാണ് സംസ്ഥാന സർക്കാർ കണ്ടിരിക്കുന്നത്. അവർ ജനങ്ങൾക്കുമേൽ കുതിര കയറുകയാണ്. കമ്മ്യൂണിസ്റ്റ് പാർട്ടിയിലെ അണികൾ പോലും ഈ സർക്കാരിനെ വളരെയധികം മോശമായി വിലയിരുത്തുന്നു. സിപിഐഎം അതിന്റെ ചരിത്രത്തിലെ ഏറ്റവും മോശമായ അധ:പതനത്തിലൂടെയാണ് കടന്നുപോകുന്നത്. അതിന്റെ പൂർത്തീകരണമാകും തെരഞ്ഞെടുപ്പ് ഫലം പുറത്തുവരുന്നതോടെ സംഭവിക്കുകയെന്നും കെ സി വേണുഗോപാൽ പറഞ്ഞു.

കണ്ണൂരിലെ എഡിഎമ്മിന്റെ മരണം കേരള മനസ്സാക്ഷിയെ ഞെട്ടിച്ചതാണ്. പ്രതിയെ സംരക്ഷിക്കുന്ന സമീപനമാണ് സിപിഐഎം ഇപ്പോഴും സ്വീകരിക്കുന്നത്. അതുപോലെതന്നെ കളക്ടറുടെ വിഷയത്തിലെ മലക്കം മറിച്ചിൽ ഒട്ടും ശരിയായില്ല. സ്വന്തം സഹപ്രവർത്തകന്റെ മരണത്തിന് കാരണക്കാരായവരെ സംരക്ഷിക്കുകയാണ് അദ്ദേഹം ചെയ്യുന്നത്. ഒരു മിനിറ്റ് പോലും അദ്ദേഹത്തിന് ആ സ്ഥാനത്ത് തുടരുവാനുള്ള അർഹതയല്ല. അതേപോലെ, ദിവ്യയുടെ കീഴടങ്ങൽ പോലും നാടകമായിരുന്നുവെന്നും കെ സി വേണുഗോപാൽ ചൂണ്ടിക്കാട്ടി.

കേരളത്തിലെ പൊതുസമൂഹത്തെയാകെ പരിഹാസ്യരാക്കുന്ന നിലപാടാണ് സർക്കാർ വിഷയത്തിൽ സ്വീകരിച്ചത്. സിപിഐഎമ്മിന് സംഭവിച്ചിരിക്കുന്ന ജീർണത എത്രത്തോളം എന്ന് തെരഞ്ഞെടുപ്പ് ഫലം കാട്ടിത്തരും. അതേപോലെ, കേരളത്തെ മറ്റൊരു മണിപ്പൂർ ആക്കുവാനുള്ള നീക്കമാണ് ബിജെപി നടത്തുന്നത്. എല്ലാ വിഭാഗം ജനങ്ങളും ഒരേപോലെ അധിവസിക്കുന്ന നാടാണ് പാലക്കാട്. വർഗീയതയുടെയും വിഭാഗീയതയുടെയും മതിൽ തീർക്കുവാൻ ശ്രമിക്കുന്നവരെ പാലക്കാട് ജനത തള്ളിക്കളയുമെന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാനത്ത് ബിജെപിയും സിപിഐഎമ്മും തമ്മിലാണ് ഡീൽ ഉള്ളത്. ആ ഡീലിന്റെ ഫലമായാണ് തൃശ്ശൂരിൽ സുരേഷ് ഗോപി വിജയിച്ചത്. പൂരം കലക്കിയതിലേക്ക് പോലും എത്തപ്പെട്ടതും അതേ ഡീൽ തന്നെ. ഇതെല്ലാം കേരളീയ സമൂഹം കാണുന്നുണ്ട്. സംഘപരിവാറിന് കേരളത്തിൽ ഇടം ഒരുക്കിയത് സിപിഐഎമ്മാണ്. കഴിഞ്ഞ 10 വർഷമായി ആ ബാന്ധവം ഏവരും കാണുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

മുഖ്യമന്ത്രിക്കെതിരെ സുരേഷ് ഗോപി രൂക്ഷമായ വെല്ലുവിളി നടത്തിയിട്ടും ഒരക്ഷരം മറുപടി പറയുവാൻ മുഖ്യമന്ത്രിക്ക് കഴിഞ്ഞിട്ടില്ല. ബിജെപിയോട് ഭയവും വിധേയത്വവുമാണ് മുഖ്യമന്ത്രിയും സിപിഐഎം നേതാക്കളും കാട്ടുന്നതെന്നും കെ സി വേണുഗോപാൽ വിമർശിച്ചു.

മികച്ച കെട്ടുറപ്പോടെ ചിട്ടയായ പ്രവർത്തനങ്ങളാണ് പാലക്കാട് നടക്കുന്നത്. പ്രചാരണ രംഗത്ത് ബഹുദൂരം യുഡിഎഫ് മുൻപിൽ ആണെന്നും കെ. സി വേണുഗോപാൽ പറഞ്ഞു. പ്രതിപക്ഷനേതാവ് വി ഡി സതീശൻ, വി കെ ശ്രീകണ്ഠൻ എംപി, എ തങ്കപ്പൻ, മരയ്ക്കാർ മാരായമംഗലം എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

Advertisement

കാൽക്കുലേറ്റർ എടുത്തോളൂ, ഇനി കണക്കിന്റെ കളി

ചെന്നൈ: നാളെ സിംബാബ്വേക്കെതിരെ സൂപ്പർ എട്ടിലെ രണ്ടാം മത്സരത്തിന് ഇന്ത്യയിറങ്ങുമ്പോൾ കളി അങ്ങ് ​ഗ്രൗണ്ടിൽ മാത്രമല്ല, തലയിലും കാൽക്കുലേറ്ററിലും കൂടിയാണ്. നെറ്റ് റൺറേറ്റ് പോസിറ്റീവ് ആകണമെങ്കിൽ സിംബാബ്‌വേയെ ചെറിയ മാർജിനിൽ തോൽപ്പിച്ചാൽ പോര. ഇന്ത്യയാണ്

Read More »

ഉള്ളി കഴിക്കുന്നതിന് മുമ്പ് ഇത് ശ്രദ്ധിക്കണേ

നമ്മുടെ കറികളിലേയും സാലഡിലേയുമെല്ലാം ഒഴിവാക്കാനാവാത്ത ഒന്നാണ് ഉള്ളിയും സവാളയുമെല്ലാം. എന്നാൽ നല്ല ഉള്ളിയും കേടായത് എങ്ങനെ തിരിച്ചറിയാം? ഉള്ളിയിലും സവാളയിലും കറുത്ത നിറത്തിലുള്ള ഫം​ഗസ് കാണുന്നുണ്ടെങ്കിൽ അറിഞ്ഞോളൂ, അവ അപകടകാരികളാണ്. പുറമേയ്ക്ക് സാധാരണ ഉള്ളി

Read More »

കേരള സ്റ്റോറി 2 വിവാദം; പ്രദർശനം തടയാനുള്ള അധികാരം കോടതിക്കില്ല, പേര് മാറ്റില്ലെന്ന് നിർമാതാവ്

കൊച്ചി: കേരള സ്റ്റോറിയുടെ രണ്ടാം ഭാഗത്തിന്റെ റിലീസ് തടയണമെന്നാവശ്യപ്പെട്ടുള്ള ഹർജിയിൽ ഹൈക്കോടതിയിൽ സത്യവാങ്മൂലം നൽകി നിർമ്മാതാവ്. ചിത്രം ഹൈക്കോടതി കാണുന്നതിൽ എതി‌ർപ്പറിയിച്ചാണ് നിർമാതാവ് വിപുൽ അമൃത്‌ലാൽ സത്യവാങ്മൂലം നൽകിയത്. ചിത്രം വിലയിരുത്താനുള്ള അധികാരം സെൻസർ

Read More »

പിണക്കം മാറ്റി ചൈനയ്ക്ക് കൈകൊടുക്കാൻ കേന്ദ്രം

ന്യൂ ഡൽഹി: രാജ്യത്തെ നിർമ്മാണ മേഖല കൂടുതൽ ശക്തിപ്പെടുത്താൻ ചൈനയില്‍ നിന്നുള്ള നിക്ഷേപങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയിട്ടുള്ള കര്‍ശന നിയന്ത്രണങ്ങളില്‍ ഇളവ് വരുത്താന്‍ ഇന്ത്യ. ആഗോള വിതരണ ശൃംഖലയില്‍ ഇന്ത്യയുടെ സ്വാധീനം വര്‍ദ്ധിപ്പിക്കാനാണ് ഈ നീക്കമെന്ന് കേന്ദ്ര

Read More »

മികച്ച നടി വീണ ജോർജ് ; അധിക്ഷേപിച്ച് കെ.എസ്.യു ജില്ലാ പ്രസിഡന്റ്

കണ്ണൂര്‍: ആരോ​ഗ്യമന്ത്രി വീണാ ജോർജിനെതിരെ കെ.എസ്.യു നേതാവ് രം​ഗത്ത്. 2026 ലെ മികച്ച നടിക്കുള്ള പുരസ്‌കാരം വീണാ ജോർജ്ജിന് മാത്രം അവകാശപ്പെട്ടതാണെന്ന് കെ.എസ്.യു കണ്ണൂർ ജില്ലാ പ്രസിഡന്റ് പി. മുഹമ്മദ് ഷമ്മാസ് ഫേസ്ബുക്കിൽ കുറിച്ചു.

Read More »

കനത്ത പോരാട്ടത്തിനൊരുങ്ങാൻ കേരള കോൺഗ്രസുകൾ

നിയമസഭാ തിരഞ്ഞെടുപ്പ് എത്തിനിൽക്കേ കോൺഗ്രസിലും കേരള കോൺഗ്രസിലും ദിനംപ്രതി ആശങ്കകൾ ഉയരുന്ന സാഹചര്യമാണ് നിലവിൽ ഉള്ളത്. കേരള കോൺഗ്രസ് പ്രഖ്യാപിച്ച വിഐപി മണ്ഡലമായ ഇടുക്കിയിൽ ആരൊക്കെ മത്സരിക്കുമെന്നതാണ് ഇപ്പോഴത്തെ പ്രധാന ചോദ്യം. കേരള കോൺഗ്രസുകൾ

Read More »
Advertisement