മലപ്പുറം: നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ ഏത് എതിരാളി വന്നാലും വിജയിക്കാൻ കഴിയുമെന്ന് ഷാഫി പറമ്പിൽ എംപി. യുഡിഎഫിനൊപ്പം നിൽക്കണമെങ്കിൽ പി വി അൻവർ തീരുമാനിക്കണം. ജനങ്ങൾ ആഗ്രഹിക്കുന്ന റിസൾട്ട് നിലമ്പൂരിൽ ഉണ്ടാകുമെന്നും ഷാഫി പറമ്പിൽ പറഞ്ഞു.
‘സിപിഎം പ്രവർത്തകർക്ക് പോലും അംഗീകരിക്കാൻ കഴിയാത്ത അഴിമതി നാട്ടിൽ ഉണ്ടാകുന്നു. ദേശീയപാതയുടെ തകർച്ച പോലും ജനങ്ങൾ വിലയിരുത്തും. കേരളത്തിലെ ജനങ്ങൾ കാത്തിരിക്കുന്ന റിസൾട്ട് നിലമ്പൂരിൽ ഉണ്ടാകും. എല്ലാവരും സ്ഥാനാർഥിയെ നിർത്തട്ടെ. സിപിഎമ്മിൻ്റെ സ്ഥാനാർഥിയെ നിർത്താൻ ഉള്ള സ്വാതന്ത്ര്യം അവർക്കുണ്ട്. ഭരണം മാറണമെന്ന് ആഗ്രഹിക്കുന്ന സിപിഎമ്മുകാർ പോലും ഉണ്ട്. യുഡിഎഫിന്റെ ജയം നിലമ്പൂരിലെ ജനങ്ങൾ ആഗ്രഹിക്കുന്നു. കേരളത്തിലെ മുഴുവൻ ജനങ്ങളും ഞങ്ങൾക്ക് അനുകൂലമാണ്. യുഡിഎഫുമായി സഹകരിക്കുന്നവരുമായി സഹകരിച്ച് മുന്നോട്ടുപോകും’ ഷാഫി പറമ്പിൽ പറഞ്ഞു.






