ബാഴ്‌സലോണ: യുവേഫ ചാമ്പ്യൻസ് ലീഗിൽ ബാഴ്‌സലോണയ്ക്ക് വമ്പൻ ജയം. ഗ്രീക്ക് ക്ലബ്ബായ ഒളിംപിയാക്കോസിനെ എതിരില്ലാതെ 6–1ന് തകർത്താണ് ബാഴ്‌സയുടെ മികവ്. ഫെർമിൻ ലോപ്പസ് ഹാട്രിക് നേടി ടീമിനെ മുന്നിൽ നയിച്ചു. മാർക്കസ് റാഷ്ഫോർഡ് ഇരട്ട ഗോളുകളും യാമിൻ ലമാൽ ഒരു ഗോളും നേടി.
ആഴ്‌സണൽ അത്ലറ്റിക്കോ മാഡ്രിഡിനെ എതിരില്ലാതെ 4–0ന് പരാജയപ്പെടുത്തി. ഗബ്രിയേൽ മഗാലെസ്, ഗബ്രിയേൽ മാർട്ടിനെല്ലി, വിക്ടർ എന്നിവർ ആഴ്‌സണലിനായി ഗോളുകൾ നേടി. വിയ്യാരെയലിനെതിരെ മാഞ്ചസ്റ്റർ സിറ്റിയും എളുപ്പ വിജയം നേടി. എർലിങ് ഹാലൻഡും ബെർണാർഡോ സിൽവയും ഗോളുകൾ നേടി സിറ്റി 2–0ന് വിജയിച്ചു. നിലവിലെ ചാമ്പ്യന്മാരായ പിഎസ്ജിയും ലെവർക്യൂസനെ 7–2ന് തകർത്തു. ഡിസയർ ദുവേ പിഎസ്ജിക്കായി രണ്ട് ഗോളുകൾ നേടി.
റയൽ മാഡ്രിഡ് തങ്ങളുടെ ഹോം ഗ്രൗണ്ടായ സാന്റിയാഗോ ബെർണബ്യൂവിൽ ഇറ്റാലിയൻ ക്ലബ് യുവന്റസിനെ നേരിടും. പ്രീമിയർ ലീഗ് ചാമ്പ്യന്മാരായ ലിവർപൂൾ ജർമൻ ക്ലബ് ഫ്രാങ്ക്ഫർട്ട് എഫ്‌സിയെ നേരിടുമ്പോൾ, ബയേൺ മ്യൂണിക്ക് ബെൽജിയൻ ക്ലബ് ബ്രൂഗിനെ നേരിടും. ഇംഗ്ലീഷ് ക്ലബ് ചെൽസി അയാക്സിനെതിരെ ഇറങ്ങുമ്പോൾ, ടോട്ടനം അത്‌ലറ്റിക് ക്ലബ്ബിനെയും നേരിടും. ഇന്ത്യൻ സമയം രാത്രി 12.30നാണ് മത്സരങ്ങൾ ആരംഭിക്കുന്നത്.






