ഇസ്താംബുൾ: റഷ്യ-യുക്രെയ്ൻ തമ്മിൽ ഇന്നലെ ഇസ്താംബൂളിൽ നടന്ന ചർച്ച ഫലം കണ്ടില്ല. വെടി നിർത്തൽ കരാറിൽ നിർണായക തീരുമാനം എടുക്കുന്നതിനും സമാധാനം പുനഃസ്ഥാപിക്കുന്നതിനുമായാണ് ഇന്നലെ ചർച്ച നടന്നത്. റഷ്യ-യുക്രെയ്ൻ യുദ്ധത്തിൽ ഇത് നിർണ്ണായക വഴിത്തിരിവായി.
അതേസമയം ചർച്ചയിൽ 1,000 യുദ്ധ തടവുകാരെ വീതം കൈമാറാൻ തീരുമാനമായി. ചർച്ചയിൽ റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമർ പുടിനും, യുക്രെയ്ൻ പ്രസിഡന്‍റ് വ്ളാഡിമർ സെലന്‍സ്‌കിയും പങ്കെടുത്തിരുന്നില്ല. രണ്ട് മണിക്കൂറിൽ താഴെ ചർച്ച നീണ്ടുനിന്നു. ട്രംപിന്റെയും യൂറോപ്യൻ നേതാക്കളുടെയും സമർദ്ദം കാരണമായിരുന്നു ഇരു നേതാക്കളും നേരിട്ടുളള ചർച്ചയ്ക്ക് തയ്യാറായത്.






