Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

ചാറ്റിലെ ചിത്രങ്ങൾ സേവ് ചെയ്യാൻ കഴിയില്ല: സ്വകാര്യത ഉറപ്പാക്കാൻ വാട്‌സാപ്പ്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

വാട്‌സാപ്പിന്റെ ഐഒഎസ് വേര്‍ഷനിലെ ചാറ്റുകളുടെ സ്വകാര്യത വർധിപ്പിക്കാൻ പുതിയ ഫീച്ചര്‍. ‘അഡ്വാന്‍സ്ഡ് ചാറ്റ് പ്രൈവസി’ എന്ന് പേര് നൽകിയിട്ടുള്ള ഈ ഫീച്ചർ നിങ്ങള്‍ അയക്കുന്ന മീഡിയ ഫയലുകള്‍ സ്വീകര്‍ത്താവിന്റെ ഫോണില്‍ സേവ് ആകുന്നത് ഇല്ലാതാക്കുന്ന തരത്തിലുള്ള സുരക്ഷാ സൗകര്യങ്ങൾ ഉൾപ്പെടുത്തിയിരിക്കുന്നു. ഈ ഫീച്ചർ നിങ്ങളുമായുള്ള ചാറ്റ് ഹിസ്റ്ററി മറ്റാര്‍ക്കും എക്സ്പോര്‍ട്ട് ചെയ്യാൻ കഴിയില്ല.


വാട്സാപ്പിന്റെ ഫീച്ചര്‍ ട്രാക്കിങ് വെബ്സൈറ്റായ വാബീറ്റാ ഇന്‍ഫോയുടെ റിപ്പോര്‍ട്ട് പ്രകാരം, ഐഒഎസിന്റെ അടുത്ത അപ്ഡേറ്റുകളിലൊന്നില്‍ ഈ ഫീച്ചര്‍ ലഭ്യമാകും. വാട്സാപ്പ് ഐഒഎസ് ബീറ്റാ പതിപ്പ് 25.10.10.70-ലാണ് ഈ ഫീച്ചര്‍ ആദ്യമായി കണ്ടെത്തിയതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഈ ഫീച്ചര്‍ ഉപയോക്താക്കള്‍ക്ക് ആപ്പ് സെറ്റിംഗ്സ് വഴി ഇഷ്ടാനുസരണം ആക്ടിവേറ്റ് ചെയ്യാം.

മീഡിയ ഫയല്‍ ഗാലറിയിലേക്ക് സേവ് ചെയ്യാന്‍ ശ്രമിച്ചാല്‍, ‘അഡ്വാന്‍സ്ഡ് ചാറ്റ് പ്രൈവസി ഓണ്‍ ആണ്, ഇത് മീഡിയ ഓട്ടോ-സേവ് ആകുന്നത് തടയുന്നു’ എന്ന സന്ദേശം പോപ്പ്-അപ്പായി ദൃശ്യമാകും. നിലവില്‍ നിര്‍മാണ ഘട്ടത്തിലുള്ള ഈ ഫീച്ചര്‍, നിരവധി പരീക്ഷണങ്ങള്‍ക്ക് ശേഷമാകും ഉപയോക്താക്കള്‍ക്ക് ലഭ്യമാവുക. സ്വകാര്യതയ്ക്ക് കൂടുതല്‍ മുന്‍ഗണന നല്‍കുന്ന ഈ പുതിയ ഫീച്ചര്‍ വാട്സാപ്പ് ഉപയോഗം കൂടുതല്‍ സുരക്ഷിതമാക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

Recent News

Advertisement
WhiteswanTV Footer