പാലക്കാട് : പാലക്കാട് തൃശ്ശൂർ ജില്ലക്കളെ ബന്ധിപ്പിക്കുന്ന എൻഎച്ച്544 കടന്നുപോകുന്ന സ്വാതിജംഗ്‌ഷനിൽ അടിപാത നിർമ്മാണത്തിന് തുടക്കമായി.
അടിപാത നിർമ്മാണത്തിന്റെ ഭാഗമായി ദേശീയ പാതയിൽ സ്ഥാപിച്ച ഡിവൈഡറുകൾ പൊളിച്ച് നീക്കി.
ആലത്തൂരിലെ ജനങ്ങളുടെ അഭിപ്രായത്തെ മാനിച്ചാണ് നടപ്പടി. സ്വാതിജംഗ്ഷനിൽ നിരവധി അപകടങ്ങൾ നടക്കുന്ന സാഹചര്യം ഉണ്ട്. നിരവധി പേർക്ക് പരിക്ക് ഏൽക്കുകയും ജീവൻ നഷ്ടമാവുകയ ചെയ്തിട്ടുണ്ട്.
അപകടം പറ്റിയവരിൽ കൂടുതലും ഇരുചക്ര യാത്രക്കാരും കാൽനടയാത്രക്കാരുമാണ്. ദേശിയഹൈവേ അധോറിറ്റിയും കേരള ഗവൺമെന്റും കേന്ദ്ര ഗവൺമെന്റും കൈകോർത്താണ് അടിപാത നിർമ്മാണം നടക്കുന്നത്.
അടിപാത നിർമ്മാണം പൂർത്തിയായാൽ കാൽനടയാത്രക്കാർക്കും ഇരുചക്ര വാഹനങ്ങൾക്കും വലിയ ആശ്വാസമാക്കും.



