വാഷിങ്‌ടൺ: കരീബിയൻ കടലിൽ ബോട്ടുകളെയും കപ്പലുകളെയും ലക്ഷ്യമിട്ട് യുഎസ് വീണ്ടും ആക്രമണം നടത്തി. നാലുപേർ കൊല്ലപ്പെട്ടു. മയക്കുമരുന്ന് കടത്തുന്നതെന്നാരോപിച്ച് നടത്തുന്ന ഇരുപതാമത്തെ ആക്രമണമാണ് ഇത്. സെപ്തംബർ മുതൽ അമേരിക്ക ആരംഭിച്ച ആക്രമണങ്ങളിൽ ഇതുവരെ 80 പേർ മരിച്ചു.
യുഎസ്എസ് ജെറാൾഡ് ആർ. ഫോർഡ് വിമാനവാഹിനിക്കപ്പൽ ഉൾപ്പെടെ മേഖലയിലെ സൈനിക സാന്നിധ്യം ശക്തിപ്പെടുത്തുന്ന സാഹചര്യത്തിലാണ് പുതിയ ആക്രമണം. ‘ഓപ്പറേഷൻ സതേൺ സ്പിയർ’ എന്ന പേരിലാണ് ദൗത്യം നടക്കുന്നതെന്ന് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്ത് പറഞ്ഞു.
മയക്കുമരുന്ന് കടത്തുകാരെ ലക്ഷ്യമിടുന്നതെന്ന വാദത്തിന് തെളിവില്ലെന്ന വിമർശനം തുടരുകയാണെന്നും, വെനസ്വേലയ്‌ക്കെതിരായ സമ്മർദ്ദത്തിന്റെ ഭാഗമായാണ് നീക്കങ്ങൾെന്ന് അന്താരാഷ്ട്ര നിരീക്ഷകർ വിലയിരുത്തുന്നു.










